HIGHLIGHTS
ചട്ടമ്പി ഒടിടിയിൽ ഇപ്പോൾ കാണാം...
ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ
മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടനും ഗായകനും ഡിജെയുമെല്ലാമായ ശ്രീനാഥ് ഭാസി കേന്ദ്ര വേഷത്തിലെത്തിയ മലയാള ചിത്രമാണ് 'ചട്ടമ്പി' (Chattambi). കഴിഞ്ഞ വർഷം സെപ്തംബർ 23നാണ് തിയേറ്ററുകളിൽ റിലീസിന് എത്തിയത്.
ഇപ്പോഴിതാ, ചിത്രം OTTയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഇടുക്കി പശ്ചാത്തലമാക്കി അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിട്ടുണ്ട്.
Surveyആമസോൺ പ്രൈം വീഡിയോ (Amazon Prime Video)യിലാണ് ചട്ടമ്പി ഒടിടി റിലീസിന് എത്തിയത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ പോലുള്ള ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ അഭിലാഷ് എസ് കുമാറിന്റെ ആദ്യ സംവിധാനമാണ് ചട്ടമ്പി. അലക്സ് ജോസഫാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിനായി ജോയല്‍ കവി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിച്ചത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile