sony best camera dslr 2025 under rs 50000
Sony Camera DSLR 2025: സോണി ഡിഎസ്എൽആർ ആരാധകർക്കായി മികച്ച ക്യാമറകൾ നോക്കിയാലോ? തുടക്കക്കാർക്ക് അനുയോജ്യമായ മോഡലുകളും പ്രൊഫഷണൽ ഗ്രേഡ് ക്യാമറകളും ഇവിടെ ലഭിക്കും. വ്യത്യസ്ത ഫോട്ടോഗ്രാഫി ശൈലികൾക്കും ഹൈ ക്വാളിറ്റി വിഷ്വൽസിനും മികച്ച സെൻസറുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
Sony Alpha ZV-E10 വ്ളോഗ് ക്യാമറ: ബ്ലാക്ക് കളറിലുള്ള ZV-E10 മോഡൽ ഡിഎസ്എൽആർ ക്യാമറയാണിത്. 59,490 രൂപയാണ് ഇതിന് വില. എന്നാൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 52,489 രൂപയ്ക്കാണ്. 1250 രൂപയുടെ ബാങ്ക് കിഴിവും സോണി ആൽഫ ക്യാമറയ്ക്ക് ലഭിക്കുന്നു. ഇങ്ങനെ 51000 രൂപ റേഞ്ചിൽ Alpha ZV-E10 24.2 വ്ളോഗ് ക്യാമറ വാങ്ങിക്കാം.
4K മൂവി റെക്കോഡിങ് കപ്പാസിറ്റിയുള്ള ക്യാമറയാണിത്. 24.2 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. ക്രിയേറ്റേഴ്സിനും വ്ളോഗേഴ്സിനും അനുയോജ്യമായ ക്യാമറ പെർഫോമൻസ് ഇതിലുണ്ട്. CMOS ഫോട്ടോ സെൻസർ ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
Sony Digital Camera ZV-1F: കണ്ടന്റ് ക്രിയേറ്റർമാർക്ക് ബജറ്റ് വിലയിൽ വാങ്ങാവുന്ന മറ്റൊരു ഓപ്ഷനാണിത്. സോണിയുടെ ZV-1F ക്യാമറയ്ക്ക് 20mm അൾട്രാ വൈഡ് ലെൻസുണ്ട്. XAVC S ഫയൽ ഫോർമാറ്റിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ആമസോണിൽ സോണി ക്യാമറ 45,019 രൂപയ്ക്ക് ലഭിക്കുന്നു. 1250 രൂപയുടെ ബാങ്ക് കിഴിവ് നേടാം. 4520 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.
Sony Alpha ILCE 6000L ക്യാമറ: 24.3 MP മിറർലെസ് ഡിജിറ്റൽ എസ്എൽആർ ക്യാമറയാണിത്. 16-50 mm സൂം ലെൻസ് കപ്പാസിറ്റിയുള്ള സോണി ആൽഫ ILCE ക്യാമറയാണിത്. സോണി ഇ ലെൻസ് മൌണ്ടാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. WiFi, NFC, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ട് ഇതിനുണ്ട്. APS-C CMOS സെൻസറാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Bionz X ഇമേജ് പ്രോസസറാണ് സോണി ആൽഫ ILCE 6000L ക്യാമറയിലുണ്ട്.
റിലയൻസ് ഡിജിറ്റലിലൂടെ ഈ സോണി ക്യാമറ ഓൺലൈനായി വാങ്ങാം. 48,990 രൂപയാണ് ഒറിജിനൽ വില. എന്നാൽ റിലയൻസ് ഡിജിറ്റലിലൂടെ 43,190 രൂപയ്ക്ക് സ്വന്തമാക്കാം. 2,633 രൂപയ്ക്ക് ഇഎംഐയിൽ വാങ്ങാനും ഓപ്ഷനുണ്ട്.