മോഷണവും അക്രമവും ചെറുക്കാൻ, സേഫ്റ്റിയ്ക്ക് Smart Gadgets, വീടുകളെ സുരക്ഷിമാക്കാനുള്ള Technology

Updated on 19-Nov-2024
HIGHLIGHTS

മോഷണത്തിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും നിങ്ങളുടെ വീടും പ്രധാനപ്പെട്ട രേഖകളും സുരക്ഷിതമാക്കാം

ഇതിനായി ഉപയോഗിക്കാവുന്ന ടെക്നോളജിയും സ്മാർട് ഗാഡ്ജെറ്റുകളും ഇതാ

കുറുവാ സംഘം പോലെ അതിക്രമിച്ച് വീടിനുള്ളിലേക്ക് ആരും കേറാതിരിക്കാനുള്ള മികച്ച ഉപായങ്ങളാണിവ

Smart Gadgets For Anti- Theft: കുറുവ സംഘം കേരളത്തിൽ ഭീതി പടർത്തുകയാണ്. പൊലീസും അക്രമികാരികളായ മോഷ്ടാക്കളെ പിടികൂടാനായി പിന്നാലെയുണ്ട്. ഇന്ന് വികസിതമായ ടെക്നോളജിയുള്ള കാലഘട്ടത്തിൽ മോഷണെത്തെയും അതിക്രമത്തെയും മറികടക്കാം.

Smart Technology ഉപയോഗിക്കുന്ന Smart Gadgets

ഇതിനായി നിങ്ങൾക്ക് കരുതാവുന്ന Smart Technology ഏതെക്കെയാണെന്ന് നോക്കാം. സാധാരണക്കാർക്കും തങ്ങളുടെ വീട്ടിൽ കരുതാവുന്ന് Smart Gadgets ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മോഷണത്തെ ടെക്നോളജിയിലൂടെ ഒരു പരിധി വരെ പ്രതിരോധിക്കാം.

വീട്ടിന്റെ സേഫ്റ്റിയ്ക്ക് Smart Gadgets

മോഷണത്തിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും നിങ്ങളുടെ വീടും പ്രധാനപ്പെട്ട രേഖകളും സുരക്ഷിതമാക്കാം. ഇതിനായി ഉപയോഗിക്കാവുന്ന ടെക്നോളജിയും സ്മാർട് ഗാഡ്ജെറ്റുകളും ഇതാ…

സ്മാർട്ട് ലോക്കുകൾ (Smart Locks)

അതിക്രമിച്ച് വീടിനുള്ളിലേക്ക് ആരും കേറാതിരിക്കാനുള്ള മികച്ച ഉപായമാണിത്. ആർക്കും തങ്ങളുടെ വീട്ടിലെ കതകിൽ സജ്ജീകരിക്കാവുന്ന ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഇലക്ട്രോ മെക്കാനിക്കൽ അല്ലെങ്കിൽ ബയോമെട്രിക് ലോക്കുകൾ ഡോറുകളിൽ ഇൻസ്റ്റാൾ ചെയ്യുക. ഈ ലോക്ക് കോഡ് അറിയുന്നവർക്കും ലോക്കിന്റെ മെമ്മറിയിൽ സൂക്ഷിച്ചിരിക്കുന്ന ഫിംഗർപ്രിന്റ് ഉള്ളവർക്കും മാത്രമേ ഇത് പ്രവർത്തിപ്പിക്കാൻ കഴിയൂ.

വീടിന്റെ വെളിയിലേക്ക് തുറക്കുന്ന എല്ലാ വാതിലുകളിലും ഇത് സജ്ജീകരിക്കാൻ ശ്രമിക്കണം. വാതിൽ ഓട്ടോമാറ്റിക്കലി അടയുന്നതിനാൽ, വാതിൽ പൂട്ടാൻ മറക്കുന്നവർക്കും ഇത് സഹായിയാണ്.

ഡോർ ലോക്കുകളിലെ ഹൈ-എൻഡ് ലോക്കുകൾക്ക് മെക്കാനിക്കൽ കീ, എൻഎഫ്‌സി, പാസ്‌കോഡ്, ഫിംഗർപ്രിന്റ് തുടങ്ങി ഒന്നിലധികം ആക്‌സസ് മോഡുകളുണ്ടാകും. മിക്ക സ്മാർട്ട് ലോക്കുകൾക്കും നിങ്ങളുടെ ഫോണുകളിലേക്ക് അലേർട്ട് അയക്കാനും സാധിക്കുന്നതാണ്.

മോഷൻ-സെൻസർ ലൈറ്റ് (Motion Sensor Light)

വീട്ടിലെന്തെങ്കിലും അനക്കമുണ്ടായാൽ അതറിയിക്കാനുള്ള ഫലപ്രദമായ ടെക്നോളജിയാണിത്. വീടിനകത്തും പുറത്തും സ്ഥാപിക്കാവുന്ന ലൈറ്റുകളാണിവ. വീട്ടിൽ ആരുമില്ലാത്തപ്പോഴും അത് പുറമെ അറിയിക്കാതിരിക്കാനുള്ള സംവിധാനം ഇവയ്ക്കുണ്ട്. എങ്ങനെയെന്നാൽ, ഒരു ആപ്പിലൂടെ ഷെഡ്യൂൾ ചെയ്തുകൊണ്ട് ലൈറ്റ് കത്തിക്കാനും പ്രവർത്തിക്കാനുമാകും.

അസാധാരണമായ അനക്കങ്ങളും ചലനങ്ങലും പ്രകാശത്തിലൂടെ ലൈറ്റ് അറിയിക്കും. പുറത്ത് സ്ട്രോബ് ലൈറ്റ് വയ്ക്കുന്നതാണ് കൂടുതൽ ഉത്തമം.

വീഡിയോ ഡോർബെൽ (Video Doorbell)

പുറത്ത് ആര് വന്ന് നിന്നാലും അത് സിസിടിവി ക്യാമറയിലൂടെ മാത്രം കണ്ടെത്താനാവില്ല. എന്നാൽ വീഡിയോ ഡോർബെൽ ഇതിന് സഹായിക്കും. പ്രത്യേകിച്ച് പ്രായമായവരോ, സ്ത്രീകളോ മാത്രം താമസിക്കുന്ന വീടുകളിൽ. പുറത്ത് കുഞ്ഞിന്റെ ശബ്ദം ഉണ്ടാക്കിയും, പൈപ്പ് തുറന്നുവിട്ടുമായിരിക്കും കുറുവാ സംഘം ശ്രദ്ധ ആകർഷിക്കുന്നത്. വാതിൽ തുറന്ന് പുറത്തിറങ്ങിയാൽ ആക്രമിച്ച്, വീടിനുള്ളിലേക്ക് പ്രവേശിക്കും.

ഇതിന് എതിരെയുള്ള ഒരു ടെക്നോളജിക്കൽ സഹായി ആണ് വീഡിയോ ഡോർബെൽ. വാതിലിന്റെ മറുവശത്ത് ആരാണെന്ന് കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ക്യാമറ ഇതിനുണ്ട്. ഇത് നിങ്ങളുടെ മൊബൈലിൽ തന്നെ കാണാൻ സാധിക്കും.

ആരെങ്കിലും ഡോർബെൽ അടിക്കുമ്പോൾ ഈ ഗാഡ്‌ജെറ്റ് പ്രവർത്തനസജ്ജമാകും. ഇതിൽ ബിൽറ്റ്-ഇൻ സ്പീക്കർ, മൈക്രോഫോൺ തുടങ്ങിയവയുണ്ട്. ഇതിലൂടെ നിങ്ങൾക്ക് വെളിയിലുള്ള ആളുകളുമായി വാതിൽ തുറക്കാതെ തന്നെ സംവദിക്കാൻ സഹായിക്കും. ഡോർബെല്ലിന്റെ ആപ്പിലൂടെ മുൻകൂട്ടി പ്രതികരണങ്ങൾ സെറ്റ് ചെയ്ത് വയ്ക്കാനുമാകും.

സർട്ടിഫിക്കറ്റുകളും ഡോക്യുമെന്റുകളും സേഫ് ആക്കാം

നിങ്ങളുടെ വിലമതിക്കുന്ന ഡോക്യുമെന്റുകളും സർട്ടിഫിക്കറ്റുകളും സുരക്ഷിതമായി വയ്ക്കാനും ചില ഉപായങ്ങളുണ്ട്. ഡിജിലോക്കർ, ഫിംഗർപ്രിന്റ് റീഡർ പോലുള്ളവ ഇതിനായി ഉപയോഗിക്കാം.

നിങ്ങൾ ശ്രദ്ധിക്കേണ്ടത്…

സ്മാർട് ഗാഡ്ജറ്റുകൾ സെറ്റ് ചെയ്യുന്നവർ അത് പ്രവർത്തിക്കുന്നുണ്ടോ എന്നും ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. മിക്ക ഗാഡ്‌ജെറ്റുകൾക്കും തടസ്സമില്ലാത്ത പവർ സപ്ലൈ ആവശ്യമാണ്. അവയിൽ ബാറ്ററി ശരിയായി പ്രവർത്തിക്കുന്നുണ്ടോ, ചാർജ് ചെയ്യേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ഇടയ്ക്കിടെ പരിശോധിക്കുക.

Read More: WhatsApp Mistakes: ജാഗ്രത മതി! ഇങ്ങനെ ഫോട്ടോ ഷെയർ ചെയ്താലും ട്രോളിയാലും കേസാകും, ഓരോ യൂസറും ശ്രദ്ധിക്കുക…

എന്നിരുന്നാലും കുറുവാ സംഘം പോലുള്ള അക്രമകാരികൾ വലിയ അപകടകാരികളാണ്. ഭയമല്ല, ജാഗ്രതയും ധൈര്യവുമാണ് വേണ്ടത്. ഇങ്ങനെയൊരു ഭീതി നിലനിൽക്കുന്നതിനാൽ, ഒറ്റപ്പെട്ട് താമസിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :