Gold Price: ഒന്ന് താഴെയിറങ്ങി, എങ്കിലും ആശ്വാസവിലയല്ല!

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

45,000 രൂപയിൽ നിന്ന് സ്വർണം താഴെയിറങ്ങി

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) കുറഞ്ഞു. കഴിഞ്ഞ ദിവസം കുത്തനെ ഉയർന്ന് സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു. 45,000 രൂപയിലേക്ക് കുതിച്ച് കയറിയ Gold price ഇന്ന് 44,720 രൂപയിലേക്ക് തിരിച്ചിറങ്ങി. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്.

Gold Price Latest

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് (Gold price drop) 35 രൂപ കുറഞ്ഞ് 5590 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 4685 രൂപയായി. വളരെ നേരിയ കുറവായതിനാൽ ഇന്നത്തെ സ്വർണവില സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതല്ല. അക്ഷയതൃതീയ, വിഷു, ഈസ്റ്റർ അടുക്കുമ്പോഴാണ് സ്വർണവിലയും പിടിതരാതെ വർധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലെ സ്വർണവില(Gold rate Kerala)യെയും ബാധിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 760 രൂപ ഒറ്റയടിക്ക് ഉയർന്നു. ഇതോടെ സ്വർണവില 45,000 രൂപയായി.

Silver Price latest

അതേസമയം വെള്ളിയുടെ വില (Silver price) മാറ്റമില്ലാതെ തുടരുന്നു. വെള്ളിയുടെ വിപണിവില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :