ചിമ്പുവിന്റെ ഹിറ്റ് ചിത്രം ‘പത്ത് തല’ ദിവസങ്ങൾക്കുള്ളിൽ OTTയിൽ

HIGHLIGHTS

സില്ലുനു ഒരു കാതൽ ചിത്രത്തിന്റെ സംവിധായകന്റെ ചിത്രമാണിത്

എ.ആര്‍. റഹ്‌മാനാണ് സംഗീതം

ആമസോണ്‍ പ്രൈമിലാണ് പത്ത് തല റിലീസിന് എത്തുന്നത്

ചിമ്പുവിന്റെ ഹിറ്റ് ചിത്രം ‘പത്ത് തല’ ദിവസങ്ങൾക്കുള്ളിൽ OTTയിൽ

മാസും ആക്ഷനും ചേരുവയാക്കി ബിഗ് സ്ക്രീനിനെ ആവേശം കൊള്ളിച്ച ചിമ്പുവിന്റെ 'പത്ത് തല' (Pathu Thala)യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററിൽ നിന്ന് 50 കോടി രൂപയിലധികം കളക്ഷൻ നേടിയ പത്ത് തല ഹിറ്റ് സിനിമകളിലേക്കുള്ള സിമ്പുവിന്റെ തിരിച്ച് വരവിന് കൂടി വഴിവച്ചു.

Digit.in Survey
✅ Thank you for completing the survey!

ഒബെലി എൻ കൃഷ്ണ സംവിധാനം ചെയ്ത തമിഴ് സിനിമ ഇക്കഴിഞ്ഞ മാർച്ച് മാസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. എവർഗ്രീൻ സൂപ്പർഹിറ്റ് ചിത്രം സില്ലുനു ഒരു കാതലിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ്  ഒബെലി എൻ കൃഷ്ണ. മഫ്തി എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കായ പത്ത് തല ഇപ്പോഴിതാ, തിയേറ്റർ പ്രദർശനം പൂർത്തിയാക്കി OTTയിലേക്കും വരികയാണ്. സിനിമയുടെ ഒടിടി വിശേഷങ്ങൾ അറിയാം…

പത്ത് തലയുടെ OTT റിലീസ് തീയതി പുറത്ത്

പത്ത് തല ഏപ്രില്‍ 27നാണ് ഡിജിറ്റൽ റിലീസിന് എത്തുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിമ്പു ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിങ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. എ.ആർ റഹ്മാന്റെ മകൻ എ.ആർ അമീനും സിനിമയുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ചിമ്പുവിന്റെ ഹിറ്റ് ചിത്രം 'പത്ത് തല' ദിവസങ്ങൾക്കുള്ളിൽ OTTയിൽ

അവതാരകയും തെന്നിന്ത്യൻ താരവുമായ പ്രിയാ ഭവാനി ശങ്കര്‍, സംവിധായകൻ കൂടിയായ ഗൗതം വാസുദേവ് മേനോന്‍, ടിജെ അരുണാസലം എന്നിവരാണ് പത്ത് തലയിലെ മറ്റ് മുഖ്യതാരങ്ങൾ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ഫറൂഖ് ജെ ബാഷയാണ്. പ്രവീണ്‍ കെ.എല്‍ ആക്ഷൻ തമിഴ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo