‘പത്താൻ’ ഇനി ഒടിടിയിലേക്ക്… ഏറ്റവും പുതിയ വിശേഷം ഇതാ

Updated on 16-Mar-2023
HIGHLIGHTS

പത്താൻ ഒടിടിയിലേക്ക്

സിനിമ എപ്പോൾ കാണാമെന്ന് അറിയൂ...

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടി, ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി… കെജിഎഫ് അടക്കമുള്ള PAN ഇന്ത്യൻ ചിത്രങ്ങളുടെ റെക്കോഡും ഭേദിച്ച ബോളിവുഡ് ചിത്രം പത്താൻ ഇതാ ഒടിടിയിലേക്ക് വരുന്നു.

പത്താൻ ഒടിടി വിശേഷങ്ങൾ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ബോളിവുഡിന്റെ രക്ഷകനായ ഹിന്ദി ചിത്രമാണെന്ന് കൂടി പറയാം.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത Pathaanൽ ജോൺ എബ്രഹാമും നിർണായക വേഷം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ പത്താൻ ഉടനെ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത. വൻതുകയ്ക്കാണ് Amazon Prime Video സിനിമയെ സ്വന്തമാക്കിയത്. മാര്‍ച്ച് 22 ന് ചിത്രം OTTയിൽ എത്തുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് അണിയറപ്രർത്തകർ ഒന്നും ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. Pathaan ബോക്‌സ് ഓഫീസിൽ തീർത്ത റെക്കോര്‍ഡുകള്‍ ഒ.ടി.ടിയിലും ആവർത്തിക്കുമെന്നാണ് സൂചന.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :