കിറുക്കനും കൂട്ടുകാരും: നിവിൻ പോളിയുടെ ‘സാറ്റര്‍ഡേ നൈറ്റ്’ OTTയിൽ

Updated on 22-Jan-2023
HIGHLIGHTS

നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ

റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തത്

സിനിമ ഒടിടിയിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത

നിവിൻ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ് (Saturday Night) ഒടിടി റിലീസിന് ഒരുങ്ങുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, സിനിമ OTTയിലൂടെയും പ്രേക്ഷകരിലേക്ക് (Malayalam film OTT release) വീണ്ടുമെത്താൻ തയ്യാറെടുക്കുകയാണ്. 

സ്റ്റാൻലി, ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നീ അടുത്ത സുഹൃത്തുക്കളുടെ കഥ പറഞ്ഞ സാറ്റര്‍ഡേ നൈറ്റ് ഒരു കോമഡി എന്റര്‍ടെയ്നറാണ്.  

സാറ്റർഡേ നൈറ്റ് ഒടിടി വിശേഷങ്ങൾ

തിയേറ്ററുകളില്‍ വലിയ വിജയം നേടാനായില്ലെങ്കിലും ചിത്രം ഒടിടിയിൽ (OTT release) മികച്ച പ്രതികരണം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ജനുവരി 27ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) സിനിമ പ്രദർശനത്തിന് എത്തുമെന്നാണ് പുതിയതായി ലഭിക്കുന്ന വിവരം. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ്. നിവിൻ പോളി (Nivin Pauly) യ്ക്കൊപ്പം സുഹൃത്തുക്കളായ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവരാണ്. ഗ്രേസ് ആൻ്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലെ അഭിനയനിരയിലുണ്ട്. യുവാക്കളേയും വിദ്യാർഥികളെയും ആകർഷിക്കുന്ന കഥയും പശ്ചാത്തലവുമാണ് സാറ്റർഡേ നൈറ്റിലുള്ളത്. നാലു ചെറുപ്പക്കാരുടെ രസകരമായ ജീവിതവും അവരുടെ സുഹൃത്ത് ബന്ധവും തുടർന്ന് മുന്നോട്ടു പോകുമ്പോൾ വരുന്ന ത്രില്ലർ സ്വഭാവത്തിലുമാണ് കഥ സഞ്ചരിക്കുന്നത്. ബാംഗ്ലൂർ, മൈസൂർ, ബല്ലാരി, ചിത്രദുർഗ എന്നീ കർണാടകത്തിലെ സ്ഥലങ്ങളിലും ദുബായിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.

നവീൻ ഭാസ്ക്കർ ആണ് Saturday Nightന്റെ രചന നിർവഹിച്ചിരിക്കുന്നത്. അസ്ലംപുരയിൽ ഛായാഗ്രഹണകനായ ചിത്രത്തിന്റെ എഡിറ്റർ ടി. ശിവ നന്ദീശ്വരനാണ്. ജെയ്ക്ക്സ് ബിജോയ് ആണ് സംഗീതം. ചിത്രം നിർമിച്ചിരിക്കുന്നത് വിനായക അജിത്ത് ആണ്. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :