Samsung Galaxy Tab A9: ബജറ്റ് 12,000 രൂപ, മൾട്ടി- ടാസ്കിങ്ങിന് പുതിയതായി 2 Samsung ടാബുകൾ

Updated on 23-Oct-2023
HIGHLIGHTS

12,999 രൂപയിലാണ് സാംസങ് ഗാലക്സി ടാബുകൾ എത്തിച്ചിരിക്കുന്നത്

സാംസങ് ഗാലക്സി ടാബ് A8ന്റെയും, ഗാലക്സി ടാബ് A7 ലൈറ്റിന്റെയും പിൻഗാമികളാണ് ഇവ

ഇവയിൽ ഹൈപ്പർ-ഫാസ്റ്റ് 5G കണക്റ്റിവിറ്റി ഉൾപ്പെടുത്തിയിരിക്കുന്ന കണ്ടന്റുകൾ സ്ട്രീം ചെയ്യാം

Samsung തങ്ങളുടെ 2 പുതിയ ടാബ്ലെറ്റ് അവതരിപ്പിച്ചിരിക്കുന്നു. ഗാലക്‌സി ടാബ് A9+, ടാബ് A9 ടാബുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇവ മുൻപ് ഇറങ്ങിയ സാംസങ് ഗാലക്സി ടാബ് A8ന്റെയും, ഗാലക്സി ടാബ് A7 ലൈറ്റിന്റെയും പിൻഗാമിയായാണ് ഈ പുതിയ ടാബ്ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 12,999 രൂപയിലാണ് സാംസങ് ഗാലക്സി ടാബുകൾ എത്തിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകളും ലഭ്യതയും മനസിലാക്കാം.

2 പുതിയ ടാബുകളുമായി Samsung

മികച്ച ഡിസ്പ്ലേകൾ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, ഇമ്മേഴ്‌സീവ് ശബ്‌ദം എന്നീ ഫീച്ചറുകൾ അടങ്ങിയ ഗാലക്സി ടാബാണ് സാംസങ് അവതരിപ്പിച്ച ഈ പുതിയ ഉപകരണങ്ങൾ.

A9+ൽ 90Hz റീഫ്രെഷ് റേറ്റോടെ വരുന്ന 11 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്, 8.7 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ടാബ് A9+ ൽ ഡോൾബി അറ്റ്‌മോസ് ക്വാഡ് സ്പീക്കറുകൾ ക്രമീകരിച്ചിക്കുന്നു. മികച്ച ഓഡീയോ അനുഭവം നൽകുന്നതിന് ഇത് ഉത്തമമാണ്.

സാംസങ് ഗാലക്സി എ9ൽ മീഡിയടെക് ഹീലിയോ ആണ് പ്രോസസർ. ടാബ് എ9+ലാകട്ടെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറും ഉൾപ്പെടുത്തിയിരിക്കുന്നു. സുഗമമായ ആപ്പ് നാവിഗേഷൻ, തടസ്സമില്ലാതെ ഗെയിമിങ് അനുഭവങ്ങൾ എന്നിവയ്ക്കും, തടസ്സമില്ലാതെ മൾട്ടിടാസ്കിങ് ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

Read More: IRCTC ties up with Zomato: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണമെത്തിക്കാൻ പ്രമുഖ ഫുഡ് ഡെലിവറി ആപ്പും

നിരവധി ആകർഷക ഫീച്ചറുകളോടെയാണ് വരുന്നത്. A9+ൽ ഹൈപ്പർ-ഫാസ്റ്റ് 5G കണക്റ്റിവിറ്റി ഉൾപ്പെടുത്തിയിരിക്കുന്ന കണ്ടന്റുകൾ സ്ട്രീം ചെയ്യാൻ എളുപ്പമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ, കാലതാമസമില്ലാതെ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു. മൾട്ടി-ആക്ടീവ് വിൻഡോ പോലെയുള്ള ഫീച്ചറുകളും ഇതിൽ വരുന്നുണ്ട്.

കിടിലം പെർഫോമൻസ്

പെർഫോമൻസിലും അത്യുഗ്രനാണ് സാംസങ് ഗാലക്സി ടാബ് A9 സീരീസിലെ ഈ ടാബുകൾ. അസാധാരണമായ പ്രകടനവും വേഗതയുമാണ് ഇത് പെർഫോമൻസിൽ നൽകുന്നത്. മെമ്മറിയും സ്റ്റോറേജും മികച്ചതായതിനാൽ ഡോക്യുമെന്റുകളും മറ്റും സേവ് ചെയ്തുവയ്ക്കുന്നതിലും ഇത് ഉചിതമാണ്.

മൾട്ടി-ആക്‌റ്റിവിറ്റിയ്ക്കായി മൂന്ന് സ്പ്ലിറ്റ്-സ്‌ക്രീനുകളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ക്രീൻ റെക്കോഡിങ്ങിനുള്ള ഫീച്ചറുകൾ കൂടി ഉൾപ്പെടുന്നതിനാൽ പഠന ആവശ്യങ്ങൾക്കും ഓഫീസ് ആവശ്യങ്ങൾക്കുമെല്ലാം ഇത് വളരെ പ്രയോജനകരമാകും.

Samsung ഗാലക്സിയുടെ പുതിയ ടാബുകളുടെ വിലയും ലഭ്യതയും

സാംസങ് ഗാലക്സി ടാബ് A9 രണ്ട് വേർഷനുകളാണ് അവതരിപ്പിച്ചത്. 4GB RAM, 64GB സ്റ്റോറേജുള്ള ടാബിന് 12,999 രൂപയിലാണ് വില തുടങ്ങുന്നത്. എന്നാൽ, ടാബ് A9+ൽ 4GB+64GB സ്റ്റോറേജും, 8GB+128GB സ്റ്റോറേജും വരുന്ന ടാബ്ലെറ്റിന് 18,999 രൂപ മുതൽ വില ആരംഭിക്കുന്നു. 3,000 രൂപ വരെ ക്യാഷ്ബാക്കും സാംസങ് ഗാലക്സി ടാബ്ലെറ്റിന് ലഭിക്കും. ഗ്രാഫൈറ്റ്, സിൽവർ, നേവി എന്നീ 3 നിറങ്ങളിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒക്ടോബർ 23 മുതൽ ടാബ്ലെറ്റുകൾ ലഭ്യമായി തുടങ്ങും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :