Samsung Galaxy Huge Discount: 63% വിലക്കുറവിൽ ഇപ്പോൾ വാങ്ങാം…

Updated on 15-Jun-2023
HIGHLIGHTS

4500 mAh ബാറ്ററിയാണ് ഫോണിലുള്ളത്

സാംസങ് ഫോണിനായി Amazon 63% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

74,999 രൂപ വില വരുന്ന ഒരു കിടിലൻ സ്മാർട്ഫോൺ 27,999 രൂപയ്ക്ക് വാങ്ങാനായാൽ അത് ധമാക്ക ഓഫർ തന്നെയല്ലേ? 6.5-ഇഞ്ച് അതായത് 16.40 സെന്റീമീറ്റർ വലിപ്പമുള്ള ഈ Samsung Galaxy S20 FE 5G ഫോണിന് വമ്പൻ ഓഫറാണ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

120Hz റീഫ്രെഷ് റേറ്റും, 1080 x 2400 (FHD+) റെസല്യൂഷനുമുള്ള ഈ കിടിലൻ ഫോണിന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ പരിമിതകാലത്തേക്ക് മാത്രമാണ്. 30,000 രൂപയ്ക്ക് അകത്ത് ഒരു 5G സാംസങ് ഫോൺ സ്വന്തമാക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ് Amazon. സാംസങ് ഗാലക്സി FEയുടെ സവിശേഷമായ ഫീച്ചറുകളും വില വിവരങ്ങളും ഓഫറുകളും അറിയണമെങ്കിൽ തുടർന്ന് വായിക്കുക.

Samsung Galaxy S20 FE ഫീച്ചറുകൾ

ഈ സാംസങ് ഫോണിൽ 12MPയുടെ ഡ്യുവൽ പിക്സൽ, വൈഡ് റിയർ ക്യാമറ, 12MP അൾട്രാ വൈഡ് എന്നിങ്ങനെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. 32MPയാണ് ഫോണിന്റെ സെൽഫി ക്യാമറയുടെ സെൻസർ. 30X സ്പേസ് സൂം, സിംഗിൾ ടേക്ക് & നൈറ്റ് മോഡ് എന്നീ ഫീച്ചറുകളും ഫോണിൽ വരുന്നു.  

സൂപ്പർ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4500 mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ പ്രോസസ്സർ, ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയും മികവുറ്റ പ്രകടനം വാഗ്ദാനം ചെയ്യുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ഒക്ട-കോർ പ്രൊസസറാണ് Samsung Galaxy S20 FE ഉൾക്കൊള്ളുന്നത്. 8GB റാം ഫോണിലുണ്ട്. ഇതിന് പുറമെ, 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്ന 128GB ഇന്റേണൽ മെമ്മറിയും വരുന്നു. ആൻഡ്രോയിഡ് 11.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സാംസങ് ഈ ഹാൻഡ്സെറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഡ്യുവൽ സിം സൌകര്യമുള്ള ഒരു 5G സ്മാർട്ഫോണാണിത്.

Samsung Galaxy S20 FE വൻ വിലക്കുറവിൽ!

സാംസങ് ഫോണിനായി Amazon 63% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പല നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ക്ലൌഡ് നേവി, ക്ലൌഡ് ഗ്രീൻ, ക്ലൌഡ് ലാവെൻഡർ കൂടാതെ, പച്ച, ലാവെൻഡർ, നീല നിറങ്ങളിലും ഫോൺ ഇപ്പോൾ തുച്ഛമായ വിലയ്ക്ക് പർച്ചേസ് ചെയ്യാം. TO BUY, CLICK HERE

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :