4 ദിവസത്തിൽ 400 രൂപ കുറഞ്ഞ് സ്വർണവില എങ്ങോട്ട്?

HIGHLIGHTS

ഇന്നും സ്വർണവില കുറഞ്ഞു

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു

ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്

4 ദിവസത്തിൽ 400 രൂപ കുറഞ്ഞ് സ്വർണവില എങ്ങോട്ട്?

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today) വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 41,360 രൂപയായി.

Digit.in Survey
✅ Thank you for completing the survey!

Gold Rate Update വിശദമായി…

കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 160 രൂപയാണ് താഴ്ന്നത്. ഇതോടെ, ഈ 4 ദിവസങ്ങളിലായി 400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 5170 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 5 രൂപ കുറഞ്ഞ്, 4280 രൂപയിലെത്തിയിട്ടുണ്ട്.

വെള്ളിയിലും മാറ്റം

ഇന്ന് വെള്ളിയുടെ വിലയിലും (Silver price latest) കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയിൽ എത്തി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വില  മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 16:  41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)

ഫെബ്രുവരി 17:  41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)

ഫെബ്രുവരി 18: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 വർധിച്ചു) 

ഫെബ്രുവരി 19: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 20: 41,680 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു) 

ഫെബ്രുവരി 21: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു) 

ഫെബ്രുവരി 22: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 23: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു) 

ഫെബ്രുവരി 24: 41,360 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)  

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo