Gold price: മാസമാദ്യം താഴെയിറങ്ങി ഇന്നത്തെ സ്വർണം

HIGHLIGHTS

Gold price: മാസമാദ്യം താഴെയിറങ്ങി ഇന്നത്തെ സ്വർണം

കേരളത്തിൽ ഇന്ന് സ്വർണവില (Gold price today) കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് താഴ്ന്നത്. ഇതോടെ സ്വർണത്തിന്റെ വിപണിവില ഒരു പവന് 44,560 രൂപയായി. മെയ് ആദ്യദിനം തന്നെ സ്വർണപ്രേമികൾക്ക് ആശ്വാസവാർത്തയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 80 രൂപ കൂടിയിരുന്നു. എന്നാൽ ഇന്ന് അതിന്റെ മുക്കാൽ വിലയിൽ സ്വർണനിരക്ക് കുറഞ്ഞിരിക്കുകയാണ് (Gold rate drop).

Digit.in Survey
✅ Thank you for completing the survey!

Gold price latest

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വിപണിയിൽ 5,570 രൂപയാണ് വില വരുന്നത്. എന്നാൽ ശനിയാഴ്ച സ്വർണവില ഉയരുകയും, ഞായറാഴ്ച വിപണിയിൽ മാറ്റമില്ലാതെയും തുടർന്നതിനാൽ ഒരു പവൻ സ്വർണം 44,680 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സ്വർണത്തിനാകട്ടെ  5,585 രൂപയായിരുന്നു വില. 
എന്നാൽ, സ്വർണം സർവ്വകാല റെക്കോഡിൽ എത്തുന്നതിനും പോയ മാസം സാക്ഷ്യം വഹിച്ചു. അതായത്, ഏപ്രിൽ 5ന് 45,000 തൊട്ട സ്വർണവില, ഏപ്രിൽ 14നാകട്ടെ 45,320 രൂപയിലുമായി. അന്നുവരെയുള്ള സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 

സ്വർണവില മറ്റ് നഗരങ്ങളിൽ (Gold Price India)

ചെന്നൈ: 56,300

ബെംഗളൂരു: 55,750

മുംബൈ: 55,700

ഹൈദരാബാദ്: 55,700

ഡൽഹി: 55,850

കൊൽക്കത്ത: 55,700

വിശാഖപട്ടണം:55,700

ലഖ്നൌ: 55,850

ഇവയെല്ലാം 22 കാരറ്റ് , 10 ഗ്രാം സ്വർണത്തിന്റെ നിരക്കാണ്.

Gold price: മാസമാദ്യം താഴെയിറങ്ങി ഇന്നത്തെ സ്വർണം

സ്വർണവില മറ്റ് നഗരങ്ങളിൽ (Gold Price India)

ചെന്നൈ: 61,420 രൂപ

ബെംഗളൂരു: 60,810 രൂപ

മുംബൈ: 60,760 രൂപ

ഹൈദരാബാദ്: 60,760 രൂപ

ഡൽഹി: 60,910 രൂപ

കൊൽക്കത്ത: 60,760 രൂപ

വിശാഖപട്ടണം: 60,760 രൂപ

ലഖ്നൌ: 60,910 രൂപ

ഇവ 24 കാരറ്റ് , 10 ഗ്രാം സ്വർണത്തിന്റെ നിരക്കാണ്.

സ്വർണവില കഴിഞ്ഞ ഒരാഴ്ചയിൽ

ഏപ്രിൽ 24: 44,520  രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

ഏപ്രിൽ 25: 44,680  രൂപ (ഒരു പവൻ സ്വർണത്തിന് 160  രൂപ വർധിച്ചു)

ഏപ്രിൽ 26:  44,760  രൂപ (ഒരു പവൻ സ്വർണത്തിന് 80  രൂപ കൂടി)

ഏപ്രിൽ 27:  44,760  രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഏപ്രിൽ 28:  44,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

ഏപ്രിൽ 29: 44,680 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo