റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗം Ration Card BPL വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു.
സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് കേരള സർക്കാർ തീയതി അറിയിച്ചിരിക്കുന്നത്. ഇതിനായി അക്ഷയയിൽ പോയി ക്യൂ നിന്ന് മെനക്കെടേണ്ട. നിങ്ങളുടെ കൈയിലെ സ്മാർട്ഫോണിലൂടെയോ, ലാപ്ടോപ്പിലൂടെയോ, ടാബിലൂടെയോ ഓൺലൈനായി അപ്ലൈ ചെയ്യാവുന്നതാണ്.
സിവില്‍ സപ്ലൈസ് വെബ്‌സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴി നിങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡിനായി അപ്ലൈ ചെയ്യാം.
ആദ്യം നിങ്ങൾ ഫോണിലോ ലാപ്ടോപ്പിലോ സിവിൽ സപ്ലൈസ് സൈറ്റ് ലോഗിൻ ചെയ്യുക. ഇതിനായി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക. ഈ സൈറ്റ് തുറന്ന് സിറ്റിസൺ ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവ തിരുത്തിയ ശേഷമാണ് അപ്ലൈ ചെയ്യേണ്ടത്.
സിറ്റിസൺ ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്ത ശേഷം വിൻഡോയിൽ അക്ഷയ, സിറ്റിസൺ എന്ന രണ്ട് ഓപ്ഷനുകളുണ്ടാകും. ഇതിൽ സിറ്റിസൺ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ശേഷം നിങ്ങൾക്ക് സിറ്റിസൺ ലോഗിൻ എന്ന സ്ഥലത്ത് യൂസർ ഐഡിയും പാസ് വേഡും കൊടുക്കാം. ഇതിന് ശേഷം ആവശ്യമായ രേഖകൾ സമർപ്പിച്ച് പിൻ കാർഡിനായി അപേക്ഷ സമർപ്പിക്കാം.
പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാൻ സാധിക്കില്ല. നിങ്ങൾക്ക് കൂടുതൽ സംശയമുണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ബന്ധപ്പെടാം. സിറ്റി റേഷനിങ് ഓഫീസിലൂടെയും വിവരങ്ങൾ ലഭിക്കുന്നതാണ്.
Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!