Ration Card Online: റേഷൻ കാർഡ് അപ്ഗ്രേഡ് ചെയ്യാനുള്ള അവസാന മണിക്കൂറുകൾ, Online Apply ചെയ്യേണ്ട വിധം?

Updated on 30-Jun-2025
HIGHLIGHTS

വെള്ള, നീല കാർഡുകാർക്ക് പിങ്ക് കാർഡ് ലഭിക്കാനുള്ള അവസരമാണിത്

ജൂൺ 15 വരെയായിരുന്നു അപേക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ചിരുന്നത്

ഇന്ന് വൈകുന്നേരം 5 മണി വരെയാണ് അപ്ഡേറ്റ് ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്

Ration Card Update: മുൻഗണനാ കാർഡിനായി അപേക്ഷ സമർപ്പിക്കാനുള്ളവർക്കായി ഓൺലൈനായി അപേക്ഷിക്കാം. വെള്ള, നീല കാർഡുകാർക്ക് പിങ്ക് കാർഡ് ലഭിക്കാനുള്ള അവസരമാണിത്. റേഷൻ വിഹിതത്തിനും, ചികിത്സാ ആവശ്യങ്ങൾക്കും പിങ്ക് കാർഡുകൾക്ക് കൂടുതൽ സൌജന്യ സേവനങ്ങൾക്ക് അർഹതയുണ്ട്. ഇന്ന്, ജൂൺ 30-ന് റേഷൻ കാർഡ് പിങ്ക് കാർഡിലേക്ക് മാറ്റാനുള്ള അവസാന തീയതിയാണ്.

പിങ്ക് കാർഡ് ഉപയോഗിച്ചുകൊണ്ട് മികച്ച ആനുകൂല്യങ്ങൾ നേടാനാകും. നിങ്ങൾക്ക് പിങ്ക് റേഷൻ കാർഡിനായി ഫോണിലൂടെയും സിസ്റ്റത്തിലൂടെയും അപേക്ഷിക്കാം. ജൂൺ 15 വരെയായിരുന്നു അപേക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം 5 മണി വരെ റേഷൻ കാർഡ് അപ്ഡേറ്റ് ചെയ്യാം.

Ration Card

Pink Ration Card Apply: ഓൺലൈനിൽ…

ഓൺലൈനായും ഓഫ് ലൈനായും അപേക്ഷ അയക്കാം. ജൂൺ 15 വരെ മാത്രമാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി. എന്നാൽ പുതുക്കിയ തീയതി പ്രകാരം ജൂൺ 30 വൈകുന്നേരം 5 മണി വരെ റേഷൻ കാർഡിനായി അപേക്ഷ നൽകാം.

മുൻഗണനാ വിഭാഗത്തിൽ റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷ എങ്ങനെ?

അക്ഷയ വഴിയോ, ഓൺലൈനിലോ അപേക്ഷ സമർപ്പിക്കാം. സിറ്റിസൺ ലോ​ഗിൻ പോർട്ടലിലൂടെ ലാപ്ടോപ്പും ഫോണും വഴി അപേക്ഷിക്കാം. ഇതിനായി നിങ്ങൾ ecitizen.civilsupplieskerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. റേഷൻ കാർഡിലെ തിരുത്തലുകൾ നടത്തിയ ശേഷം പിങ്ക് കാർഡിനായി അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.

ആരെല്ലാമാണ് പിങ്ക് റേഷൻ കാർഡിന് അപ്ലൈ ചെയ്യേണ്ടതെന്ന് അറിയാമോ?

ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചർക്കോ, വീട് മോശം അവസ്ഥയിലുള്ളവർക്കോ പിങ്ക് കാർഡിനായി അപേക്ഷ നൽകാം. ഇതിനായി യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവരും സാക്ഷ്യപത്രം സമർപ്പിക്കണം. മാരക രോഗങ്ങളുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുക.

പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങളും തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർക്കും അപേക്ഷിക്കാം. ആശ്രയ പദ്ധതി അംഗങ്ങൾ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസം ബാധിതർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർക്കും അപേക്ഷ നൽകാം.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർക്കും പിങ്ക് കാർഡിന് യോഗ്യതയുണ്ട്. എൻഡോസൾഫാൻ ബാധിതർ, വൃക്ക ഹൃദയം മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്തവർക്കും അപേക്ഷ നൽകാം. പക്ഷാഘാതത്താൽ കിടപ്പിലായവർക്കും റേഷൻ കാർഡ് ഇനി പിങ്ക് കാർഡിലേക്ക് മാറ്റാം. ഇങ്ങനെ പിങ്ക് കാർഡിലേക്ക് മാറിയവർ അർഹരാണോ എന്നത് വീടുകൾ തോറും റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തും.

Also Read: 1 Month Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമായി Bharat Sanchar Nigam Limited തരുന്ന ബെസ്റ്റ് പ്ലാൻ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :