രണ്‍ബീര്‍ കപൂർ- ശ്രദ്ധ കപൂർ റൊമാന്റിക് ചിത്രം OTTയിലെത്തി

Updated on 03-May-2023
HIGHLIGHTS

തു ജൂത്തി മേം മക്കര്‍ ഒടിടിയിൽ റിലീസ് ചെയ്തു

മെയ് 3 മുതലാണ ഹിന്ദി റൊമാന്റിക് ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങിയത്

രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ജോഡികളായ ബോളിവുഡ് ചിത്രം 'തു ജൂത്തി മേം മക്കര്‍' (Tu Jhoothi Main Makkaar) OTTയിൽ എത്തി. ബ്രഹ്‌മാസ്ത്രയ്ക്ക് ശേഷം രൺബീർ കപൂർ നായകനായ റൊമാന്റിക് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലവ് രഞ്ജനാണ്. മാർച്ചിലാണ് ചിത്രം തിയേറ്ററുകളിൽ പുറത്തിറങ്ങിയത്.

രൺബീറിന്റെയും ശ്രദ്ധയുടെയും ലവ് കെമിസ്ട്രിയ്ക്കും തിയേറ്റുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. കൂടാതെ, ബോണി കപൂർ, ഡിമ്പിൾ കപാഡിയ, അനുഭവ് സിംഗ് എന്നിവരും ഹിന്ദി ചിത്രത്തിന്റെ അഭിനയനിരയിൽ ഭാഗമായിരുന്നു.

തു ജൂത്തി മേം മക്കര്‍ എവിടെ കാണാം? (Where to watch Tu Jhoothi Main Makkaar?)

ഇപ്പോഴിതാ, റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മെയ് 3 മുതൽ നെറ്റ്ഫ്ലിക്സിലാണ് (Netflix) ചിത്രം സ്ട്രീം ചെയ്യുന്നത്. സംവിധായകൻ ലവ് രഞ്ജനാണ് തു ജൂത്തി മേം മക്കറിന്റെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥയിൽ ലവ് രഞ്ജനൊപ്പം രാഹുല്‍ മോഡിയും പങ്കുചേർന്നിട്ടുണ്ട്. ഹിതേഷ് സോണിക് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. സംവിധായകൻ ലവ് രഞ്ജനും അങ്കുര്‍ ഗര്‍ഗും ചേർന്നാണ് സിനിമ നിർമിച്ചത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :