രാധിക ആപ്തെയുടെ സ്പൈ- കോമഡി ത്രില്ലർ OTTയിൽ സ്ട്രീമിങ് തുടങ്ങി

Updated on 14-Apr-2023
HIGHLIGHTS

മിസിസ് അണ്ടർകവർ ഇപ്പോൾ ഒടിടിയിൽ കാണാം...

വീട്ടമ്മയുടെയും അണ്ടർകവർ ഏജന്റിന്റെയും വേഷങ്ങളാണ് താരം അവതരിപ്പിക്കുന്നത്

ലസ്റ്റ് സ്റ്റോറീസ്, പാഡ് മാൻ, കബാലി, ബദ്ലാപൂർ, അന്ധാദുൻ തുടങ്ങി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ത്രില്ലർ ചിത്രം വിക്രംവേദയിലൂടെയെല്ലാം സിനിമാപ്രേമികളുടെ പ്രിയങ്കരിയായ താരമാണ് രാധിക ആപ്തെ. നാടകങ്ങളിലൂടെ പിന്നീട് സിനിമാരംഗത്തേക്ക് ചുവട് വച്ച രാധികാ ആപ്തെയുടെ കോമഡി ത്രില്ലർ 'മിസിസ് അണ്ടർകവർ' OTTയിൽ റിലീസിനെത്തി.

മിസിസ് അണ്ടർകവർ എപ്പോൾ, എവിടെ കാണാം?

അനുശ്രീ മേത്ത എന്ന നവാഗത സംവിധായിക ഒരുക്കിയ ഹിന്ദി ചിത്രത്തിൽ വീട്ടമ്മയുടെയും അണ്ടർകവർ ഏജന്റിന്റെയും വേഷങ്ങളിലാണ് താരം എത്തുന്നത്. അതായത്, ഒരു വീട്ടമ്മ സ്ത്രീകളെ കൊലപ്പെടുത്തുന്ന സീരിയൽ കില്ലറെ പിടികൂടാനുള്ള പരിശ്രമത്തിൽ സ്പൈ ഏജന്റായി മാറുന്നതാണ് കഥാപശ്ചാത്തലം.

സുമീത് വ്യാസ്, രാജേഷ് ശർമ്മ, സാഹിബ് ചാറ്റർജി എന്നിവരാണ് Mrs Undercoverലെ മറ്റ് പ്രധാന താരങ്ങൾ. സീ5(Zee5)ലാണ് മിസിസ് അണ്ടർകവർ സ്ട്രീമിങ് തുടങ്ങിയത്. ഏപ്രിൽ 13 രാത്രി മുതൽ ചിത്രം പ്രദർശനം ആരംഭിച്ചു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :