Amazon Sale Prime Member Offers: മഹത്തായ ഭാരതീയ ഉത്സവത്തിൽ Prime അംഗങ്ങൾക്ക് പ്രത്യേക ഓഫറുകൾ!

Updated on 06-Oct-2023
HIGHLIGHTS

ഷോപ്പിങ് ഉത്സവത്തിൽ വൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാം

ആമസോണിന്റെ prime member ആണെങ്കിൽ ഓഫറുകളും ഡബിളാണ്

പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂറിന് മുമ്പേ ഓഫറുകൾ സ്വന്തമാക്കാം

Amazonൽ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ കൊടികേറാൻ ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഗാർഹിക ഉപകരണങ്ങളും, ഫാഷൻ വസ്ത്രങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വമ്പിച്ച വിലക്കുറവിൽ ആമസോണിൽ ഈ ഷോപ്പിങ് ഉത്സവത്തിൽ വിറ്റഴിക്കുന്നുണ്ട്. എന്നാൽ, ആമസോണിന്റെ prime member ആണെങ്കിൽ ഓഫറുകളും ഡബിളാണ്. എങ്ങനെയെന്നാൽ…

ആമസോണിന്റെ prime member ഓഫറുകൾ

5,000ലധികം പുതിയ ഉൽപ്പന്നങ്ങളാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലോഞ്ചിന് എത്തുന്നത്. കൂടാതെ, നിലവിൽ വില കൂടിയ പല ഉപകരണങ്ങളും നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനും ഇത് വലിയ അവസരമാണ്. എന്നാൽ നിങ്ങൾ ഒരു ആമസോൺ പ്രൈം അംഗമാണെങ്കിൽ ഈ സ്പെഷ്യൽ സെയിൽ ആരംഭിക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഓഫറുകൾ സ്വന്തമാക്കാം.

Also Read: Netflix Plan Price: Netflixന്റെ പുതിയ നീക്കം, വരിക്കാർക്ക് കനമുള്ള തീരുമാനം!

ആമസോണിൽ ഓഫറിൽ വിൽപ്പനയ്ക്ക് എത്തുന്ന പലതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിറ്റഴിഞ്ഞുപോകാറുണ്ട്. അതിനാൽ, സ്റ്റോക്ക് തീരുന്നതിന് മുന്നേ, അതും ഒരു ദിവസം മുമ്പ് തന്നെ ഓഫറുകളെല്ലാം വാരിക്കൂട്ടാമെന്നതാണ് പ്രൈം മെമ്പർമാർക്ക് ലഭിക്കുന്ന നേട്ടം.

ഒക്ടോബർ 8നാണ് ആമസോണിൽ മഹത്തായ ഭാരതീയ ഉത്സവം ആരംഭിക്കുക. എങ്കിലും, ഒക്ടോബർ 7ന് അർധരാത്രി മുതലേ ഓഫറുകൾ ലഭ്യമായിത്തുടങ്ങും. പ്രൈം മെമ്പർമാർക്ക് ഈ വിലക്കിഴിവും കൂറ്റൻ ഡിസ്കൌണ്ടുകളും ഇന്ന്, ഒക്ടോബർ 6ന് അർധരാത്രി മുതൽ നേടാവുന്നതാണ്.പേര് സൂചിപ്പിക്കുന്ന പോലെ ഇത് ശരിക്കും ഇന്ത്യക്കാർ കാത്തിരിക്കുന്ന ഷോപ്പിങ് പൂരമാണ്. പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും വീട്ടിനെ കൂടുതൽ മോടി പിടിപ്പിക്കാനും ആഗ്രഹമുള്ളവർ ഈ സെയിൽ ഉത്സവം മിസ് ചെയ്യരുത്.

Amazon Prime Member ആണെങ്കിൽ ഓഫറുകളും നേരത്തെ നേടാം…

ഗ്രേറ്റ് ഷോപ്പിങ്ങിൽ എന്തെല്ലാം ഓഫറുകൾ?

ടിവി, മൊബൈൽ ഫോണുകൾ, വാഷിങ് മെഷീൻ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ, ഇലക്ട്രിക് കെറ്റിലുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം വൻ ഓഫറുകളാണ് ആമസോണിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 5,699 രൂപ മുതൽ ഏറ്റവും പുതിയ സ്മാർട്ഫോണുകളും 8,999 രൂപയ്ക്ക് 5G ഫോണുകളും ഓഫറിൽ വാങ്ങാനാകും. 99 രൂപ മുതൽ ഇല്ക്ട്രിക് ഉപകരണങ്ങൾ ആമസോണിൽ വിൽപ്പനയ്ക്ക് എത്തുന്നു. 60 ശതമാനം കിഴിവിൽ ടെലിവിഷൻ, 65 ശതമാനം വിലക്കുറവിൽ അപ്ലയൻസസുകളും ലഭിക്കും.

prime membership നിരക്ക് എങ്ങനെ?

ആമസോണിന്റെ സ്പെഷ്യൽ സെയിലിൽ ഒരു ദിവസം മുമ്പേ ഓഫറുകളുടെ ആക്സസ് ലഭിക്കുമെന്നത് മാത്രമല്ല, ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ വളരെ നേരത്തെ ഡെലിവറി ചെയ്യാനും പ്രൈം മെമ്പർഷിപ്പ് ആനുകൂല്യം ഉപയോഗിക്കാം. കൂടാതെ, ആമസോൺ പ്രൈം വീഡിയോ, ആമസോൺ പ്രൈം മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നതിനാൽ വിനോദ പരിപാടികൾ അൺലിമിറ്റഡായി ആസ്വദിക്കാവുന്നതാണ്.

തുച്ഛമായ വിലയ്ക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് നേടാം. ഒരു മാസത്തേക്കുള്ള പ്രൈം അംഗത്വമെടുക്കാൻ 299 രൂപ മാത്രം മതി. 1,499 രൂപയ്ക്ക് വാർഷിക പ്രൈം മെമ്പർഷിപ്പ് പ്ലാനും ലഭിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :