LG Fridge Deals
Fridge Deals: 20000 രൂപയ്ക്ക് താഴെ മികച്ച റഫ്രിജറേറ്ററുകൾ വാങ്ങാം. LG, വേൾപൂൾ, ഗോദ്റെജ്, Samsung ബ്രാൻഡുകളിൽ നിന്ന് ഫ്രിഡ്ജുകൾ സ്വന്തമാക്കാം. സിംഗിൾ ഡോർ, 5 സ്റ്റാർ റഫ്രിജറേറ്ററുകൾക്ക് ആമസോണിലും ഫ്ലിപ്കാർട്ടിലും വിലക്കിഴിവ് നേടാം.
ഈ വേനൽക്കാലത്ത് കൊടുംചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താനും, നല്ല തണുപ്പിനും ഈ ഫ്രിഡ്ജുകൾ മതിയാകും.
സാംസങ്ങിന്റെയും എൽജിയുടെയും റഫ്രിജറേറ്ററുകൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കാം. 185 ലിറ്റർ വരെ കപ്പാസിറ്റിയുള്ള പ്രീമിയം ഫ്രിഡ്ജുകൾക്ക് മികച്ച വിലക്കുറവാണ് ഇപ്പോഴുള്ളത്. ഓഫറുകളും ഫ്രിഡ്ജുകളുടെ പ്രധാന ഫീച്ചറുകളും പരിശോധിക്കാം.
കുറഞ്ഞ അംഗങ്ങളുള്ള LG റഫ്രിജറേറ്ററുകൾക്ക് ഇത് വളരെ നല്ല ഓപ്ഷനാകും. സമാനതകളില്ലാത്ത പെർഫോമൻസ് തരുന്ന ഫ്രിഡ്ജുകളിൽ നൂതന സാങ്കേതികവിദ്യയും, കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമാണ്. ഇതിനായി സ്മാർട് ഇൻവെർട്ടർ കംപ്രെസ്സറുണ്ട്.
23000 രൂപയ്ക്ക് മുകളിലാണ് വിലയെങ്കിലും, 17,490 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. ഫ്ലിപ്കാർട്ടിലാണ് ഓഫർ. പഴയ റഫ്രിജറേറ്റർ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, പകുതി വിലയ്ക്ക് എക്സ്ചേഞ്ച് ഓഫറിലും ഫ്രിഡ്ജ് വാങ്ങാം. 1,250 രൂപ വരെ ഡിബിഎസ് ബാങ്ക് കാർഡ് കിഴിവും സ്വന്തമാക്കാം.
വേൾപൂളിന്റെ സിംഗിൾ ഡോർ റഫ്രിജറേറ്റർ 2023 മോഡലാണ്. 184 ലിറ്റർ വരെ കപ്പാസിറ്റിയുള്ള ഫ്രിഡ്ജാണിത്. പവർ കട്ടായാലും 9 മണിക്കൂർ വരെ കൂളിങ് നിലനിൽക്കും. ഇൻവെർട്ടറുമായി ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനും സാധിക്കും.
11,790 രൂപയാണ് വേൾപൂൾ 184 L 2 സ്റ്റാർ എസിയുടെ ആമസോണിലെ വില. 530 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഇതിന് ലഭ്യമാണ്. 2000 രൂപ നിങ്ങൾക്ക് ബാങ്ക് കിഴിവും നേടാനാകും.
ഗോദ്റെജിന്റെ 180 ലിറ്റർ സിംഗിൾ ഡോർ റഫ്രിജറേറ്ററിന് ഇപ്പോൾ വമ്പിച്ച കിഴിവാണിത്. 16.3 ലിറ്റർ വരെ ശേഷിയുള്ള വലിയ ഫ്രീസർ ഇതിൽ ഉൾക്കൊള്ളുന്നു. 14,990 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫ്രിഡ്ജ് വിൽക്കുന്നത്. 1250 രൂപ വരെ ഡിബിഎസ് ബാങ്ക് ഓഫറായും നേടാം.
183 L കപ്പാസിറ്റിയുള്ള സാംസങ് ഫ്രിഡ്ജ് നിങ്ങൾക്ക് കിഴിവിൽ വാങ്ങിക്കാം. ആമസോണിൽ 20000 രൂപയ്ക്ക് താഴെ വാങ്ങാം.
രണ്ടോ മൂന്നോ അംഗങ്ങളുള്ള വീടിന് സാംസങ് ഫ്രിഡ്ജ് അനുയോജ്യമാണ്. ദീർഘ കാല പെർഫോമൻസിനും, ഊർജ്ജം പാഴാക്കാതെ പ്രവർത്തിപ്പിക്കുന്നതിനും ഇതിൽ ഡിജിറ്റൽ ഇൻവെർട്ടർ കംപ്രെസർ കൊടുത്തിരിക്കുന്നു.
Also Read: BSNL 1 Year Plan: ഒരു വർഷത്തേക്ക് Unlimited കോളിങ്ങും ഡാറ്റയും, ചെലവ് 127 രൂപ
21000 രൂപയാണ് റീട്ടെയിൽ വിലയെങ്കിലും ആമസോണിൽ 15,690 രൂപയ്ക്ക് വാങ്ങാം. 706 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു. അത്യാവശ്യം നല്ല കണ്ടീഷണുള്ള ഫ്രിഡ്ജ് മാറ്റി വാങ്ങുകയാണെങ്കിൽ, 3,380 രൂപയ്ക്ക് ലഭിക്കും.