Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » General » High Alert! WhatsApp Hack ചെയ്ത് തട്ടിപ്പ് വ്യാപകം, പരിഹാരമില്ലാത്ത കെണി! നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത്…

High Alert! WhatsApp Hack ചെയ്ത് തട്ടിപ്പ് വ്യാപകം, പരിഹാരമില്ലാത്ത കെണി! നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത്…

By Anju M U | Updated on 27-Nov-2024
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

WhatsApp Hack പരാതി വ്യാപകം, Alert ആയിരിക്കണമെന്ന് കേരള പൊലീസ്

ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകൾ റിക്കവർ ചെയ്യാനാകുന്നില്ല

പണമോ OTP-യോ ചോദിക്കുന്നത് നിങ്ങളുടെ Contact-ലുള്ളവരായിരിക്കും

High Alert! WhatsApp Hack ചെയ്ത് തട്ടിപ്പ് വ്യാപകം, പരിഹാരമില്ലാത്ത കെണി! നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത്…
Anju M U Anju M U
27-Nov-2024

WhatsApp Hack ചെയ്ത് തട്ടിപ്പ് നടത്തുന്നതായി പരാതി വ്യാപകം. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ Alert ആയിരിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടുകൾ റിക്കവർ ചെയ്യാനാകുന്നില്ലെന്ന എന്നതും തട്ടിപ്പിനെ കൂടുതൽ അപകടകാരിയാക്കുന്നു. ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പാണ് അരങ്ങേറുന്നത്. നിങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്ന് ഒരിക്കലും നിങ്ങൾക്ക് മനസിലാവില്ല.

Digit.in Survey
✅ Thank you for completing the survey!

Alert! WhatsApp Hack പരാതി വ്യാപകം

പണമോ OTP-യോ ചോദിക്കുന്നത് നിങ്ങളുടെ Contact-ലുള്ളവരായിരിക്കും. എന്നാൽ ഈ കോണ്ടാക്റ്റ് ഹാക്കറുടെ കൈയിലാണെന്ന് മാത്രം. നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ അക്കൗണ്ടിൽ നിന്നായിരിക്കും ഇവർ മെസേജ് അയക്കുന്നത്. അറിയാതെ ഞാനൊരു ഒടിപി നിങ്ങളുടെ നമ്പരിലേക്ക് അയച്ചു. ആ ആറക്ക നമ്പർ കോപ്പി ചെയ്ത് എനിക്ക് ഷെയർ ചെയ്താൽ മതി.

WhatsApp Hack ചെയ്ത് തട്ടിപ്പ്
WhatsApp Hack ചെയ്ത് തട്ടിപ്പ്

എങ്ങനെയാണ് WhatsApp Hack ചെയ്ത് തട്ടിപ്പ് നടത്തുന്നത്?

നമ്മുടെ കൂട്ടുകാരൻ/ കൂട്ടുകാരിയല്ലേ അയച്ചതെന്ന് വിശ്വസിച്ച് ഒടിപി കോപ്പി ചെയ്ത് നൽകിയാൽ പണിയാണ്. ഈ ഒടിപിയിലൂടെ അവർക്ക് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ആക്സസ് നേടാം. ശേഷം നിങ്ങളുടെ കോണ്ടാക്റ്റിലുള്ളവരോട്, നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെടും. ആ നമ്പർ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ അക്കൗണ്ട് വരെ ഇവർ ഹാക്ക് ചെയ്യുന്നുണ്ട്.

മാധ്യമപ്രവർത്തകരും, ഐഎസ് ഓഫീസർമാരും അടക്കം ഈ WhatApp Scam-ൽ ഇരയായി. ഇത്തരം വാട്സ്ആപ്പ് ഒടിപി കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യുന്നതായി കൊച്ചി പൊലീസും അറിയിച്ചിട്ടുണ്ട്. അതിനാൽ വാട്സ്ആപ്പ് യൂസേഴ്സ് ജാഗ്രത പുലർത്തണം.

ജാഗ്രത! നിങ്ങൾ ശ്രദ്ധിക്കേണ്ടത്….

പരിചിതമായ നമ്പരുകളിൽ നിന്ന് പോലും ഇത്തരത്തിൽ മെസേജ് വന്നാൽ ഒടിപി നൽകാതിരിക്കുക. പണം ആവശ്യപ്പെട്ടുകൊണ്ട് കോണ്ടാക്റ്റിലുള്ളവർ വാട്സ്ആപ്പ് മെസേജ് അയച്ചാൽ, അവരെ നേരിട്ട് വിളിച്ച് കാര്യം അന്വേഷിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ പണമാണ് നഷ്ടമാകുക.

നിരവധി പേർ പൊലീസീലും മെറ്റയിലും പരാതി നൽകിയിട്ടുണ്ട്. എന്നാലും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ എല്ലാവരുടെയും തിരിച്ച് സുരക്ഷിതമായി കിട്ടിയില്ല. വളരെ കുറച്ച് അക്കൗണ്ടുകൾ മാത്രമേ വിജയകരമായി വീണ്ടെടുക്കാനായുള്ളൂ. വാട്‌സ്ആപ്പിനെ സമീപിച്ച ഇരകളോട് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കാത്തിരിക്കാനാണ് നിർദേശം. എന്നാൽ ഈ സമയത്തിനുള്ളിൽ അവർ പല രീതിയിലും നിങ്ങലുടെ അക്കൗണ്ട് ചൂഷണം ചെയ്തേക്കും.

Also Read: മോഷണവും അക്രമവും ചെറുക്കാൻ, സേഫ്റ്റിയ്ക്ക് Smart Gadgets, വീടുകളെ സുരക്ഷിമാക്കാനുള്ള Technology

ആരാണ് വാട്സ്ആപ്പ് തട്ടിപ്പിന് പിന്നിലെന്നത് ഇതുവരെ കണ്ടെത്താനോ, അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
50+ Happy Friendship Day 2026 Wishes: സൗഹൃദം ആഘോഷിക്കാം; സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ 50+ Happy Friendship Day 2026 Wishes: സൗഹൃദം ആഘോഷിക്കാം; സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ
ആമസോണിൽ സ്റ്റോക്കില്ല, Zeiss ക്യാമറ, സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ വൻ ഓഫറിൽ വാങ്ങാം ആമസോണിൽ സ്റ്റോക്കില്ല, Zeiss ക്യാമറ, സ്റ്റൈലിഷ് Vivo 5G ഫ്ലിപ്കാർട്ടിൽ വൻ ഓഫറിൽ വാങ്ങാം
Jio ടിവി പ്രോ: 30 ദിവസം വാലിഡിറ്റി, വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ! Jio ടിവി പ്രോ: 30 ദിവസം വാലിഡിറ്റി, വെറും 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ!
OnePlus N6x 5G ബജറ്റ് വിലയിൽ ഇന്ത്യയിൽ; 7000mAh പവറും IP64 റേറ്റിങ്ങും OnePlus N6x 5G ബജറ്റ് വിലയിൽ ഇന്ത്യയിൽ; 7000mAh പവറും IP64 റേറ്റിങ്ങും
ഫോൺ കേടായാൽ വീട്ടിലെത്തി പരിഹരിക്കും; 6000mAh ബാറ്ററിയുമായി Lava Virat V1 5G ഇന്ന് മുതൽ വാങ്ങാം ഫോൺ കേടായാൽ വീട്ടിലെത്തി പരിഹരിക്കും; 6000mAh ബാറ്ററിയുമായി Lava Virat V1 5G ഇന്ന് മുതൽ വാങ്ങാം
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Samsung Galaxy Z Fold 8
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8 Ultra
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo