personal air cooler deals under 5000 rs
5000 രൂപയ്ക്ക് താഴെ Personal Air Cooler വാങ്ങിയാലോ? April, May മാസങ്ങളിലെ ചൂടിന് ശമനയമായില്ലെങ്കിലും നിങ്ങളുടെ വീട്ടിലേക്കും റൂമുകളിലേക്കും ചൂട് കടക്കാതെ നോക്കാം. കൊടുംവേനലിലെ ഉഷ്ണം പ്രതിരോധിക്കാൻ ഇനി വലിയ ചെലവില്ല.
5000 രൂപയിൽ താഴെ നിങ്ങൾക്ക് പോർട്ടബിൾ എയർ കൂളറുകൾ വാങ്ങാം. അതും വൈദ്യുതി ചെലവില്ലാതെ സുഖകരമായ കാറ്റ് നൽകും. ചൂടുള്ള വായുവിനെ ഫലപ്രദമായി തണുപ്പിക്കാനുള്ള ഏറ്റവും ബജറ്റ് മാർഗമാണിത്.
ബജാജ് ഫ്രിയോ 23 ലിറ്റർ പേഴ്‌സണൽ എയർ കൂളറുകൾ നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാനുള്ള മികച്ച ഡീലാണ്. പവർകട്ട് സമയത്ത് പോലും പ്രവർത്തിക്കാൻ കഴിയുന്ന കൂളറാമെന്ന് പറയാം.
ഇൻവെർട്ടർ കോംപാറ്റിബിലിറ്റി ഉള്ളതിനാൽ ഇത് അധികം വൈദ്യുതി ഉപയോഗിക്കാതെ സുഗമമായി പ്രവർത്തിക്കുന്നു. 20 അടിയോളം എയർ ത്രോ നൽകുന്നതിനാൽ മുറിയിലുടനീളം തണുത്ത വായു വ്യാപിപ്പിക്കുന്നു. ആമസോണിൽ നിന്ന് 5000 രൂപയ്ക്ക് താഴെ Bajaj Frio വാങ്ങാവുന്നതാണ്. 6,199 രൂപയ്ക്കാണ് ഇത് ലിസ്റ്റ് ചെയ്തിട്ടുള്ളതെങ്കിലും 3000 രൂപയുടെ ബാങ്ക് കിഴിവ് നേടാം. 279.28 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫോണിന് ലഭ്യമാണ്.
ഹിന്ദ്‌വെയർ ക്രൂസോ 25 ലിറ്റർ പേഴ്‌സണൽ എയർ കൂളർ 5000 രൂപയ്ക്ക് വാങ്ങാനാകും. പ്രാണികളുടെയും പൊടിയുടെയും ഫിൽട്ടർ ടെക്നോളജിയും ഈ എയർകൂളറിനുണ്ട്. ഇതിൽ ഹണികോമ്പ് കൂളിംഗ് പാഡുകളും ഐസ് ചേമ്പറും ഒരുമിച്ച് പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ദീർഘകാലം നിലനിൽക്കുന്ന രീതിയിൽ തണുപ്പ് കിട്ടും. 4,699 രൂപയാമ് ഹിൻഡ് വെയർ സ്മാർട് അപ്ലൈയൻസിന് ആമസോണിൽ വില. എന്നാൽ 3000 രൂപ വരെ ബാങ്ക് കിഴിവ് നേടാനും സാധിക്കും. 211.70 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും എയർകൂളറിനായി അനുവദിച്ചിരിക്കുന്നു.
വാട്ടർ ലെവൽ ഇൻഡിക്കേറ്ററും 3 സ്പീഡ് മോഡുകളുമുള്ള എയർകൂളറാണിത്. ഉയർന്ന വായു വിതരണവും ഹണികോമ്പ് കൂളിംഗ് പാഡുകളും ഉപയോഗിച്ച് ഇത് മുറി മുഴുവൻ തണുത്ത വായു എത്തിക്കും. 25 ലിറ്റർ കപ്പാസിറ്റിയിൽ വെള്ളം സംഭരിക്കും. മുറിയിൽ ഒതുങ്ങുന്ന രീതിയിലാണ് പേഴ്സണൽ എയർകൂളർ ഡിസൈൻ ചെയ്തിരിക്കുന്നത്.
4590 രൂപയ്ക്കാണ് ആമസോൺ RR Zello 25 Ltr വിൽക്കുന്നത്. ഇതിനും ആകർഷകമായ ബാങ്ക് കാർഡ് ഡീലും ഇഎംഐ ഓഫറുകളുമുണ്ട്.
എവിടേക്കും എടുത്തുകൊണ്ടുപോകാവുന്ന പോർട്ടബിൾ എയർ കൂളറാണിത്. ഗാലക്സി പോർട്ടബിൾ എയർ കൂളർ ഉപയോഗിച്ച് വേനൽക്കാലത്തെ ചൂടിനെ ചെറുക്കാം. ഹൈ സ്പീഡ് മോട്ടോറും, മൂന്ന് ഫാനും ഇതിൽ സജജീകരിച്ചിട്ടുണ്ട്. വീട്ടിലായാലും ഓഫീസിലായാലും നിങ്ങളുടെ സൗകര്യം അനുസരിച്ച് വായുപ്രവാഹം ഇഷ്ടാനുസൃതമാക്കാൻ കഴിയും. 120 വാട്ട് പവറിൽ പ്രവർത്തിക്കുന്ന ഗാലക്സി എയർ കൂളറാണിത്. 5000 രൂപയിലും താഴെ മാത്രമാണ് ഇതിന് വിലയാകുന്നത്.
ആമസോണിൽ നിന്ന് Galaxy Portable Air Cooler പർച്ചേസ് ചെയ്യാവുന്നതാണ്.
Also Read: 1TB സ്റ്റോറേജുള്ള Snapdragon പ്രോസസർ Redmi Pad SE 14000 രൂപയ്ക്ക് താഴെ!