Feb 29-ന് ശേഷം Paytm നിർത്തലാക്കുന്നോ? RBI വിലക്ക് എങ്ങനെയെല്ലാം ബാധിക്കും| TECH NEWS

Updated on 01-Feb-2024
HIGHLIGHTS

February 29-ന് ശേഷം Paytm ഉപയോഗിക്കാനാകില്ലേ?

പേടിഎമ്മുകളിലെ ക്രെഡിറ്റ് ഇടപാടുകളും മറ്റും RBI വിലക്കി

ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ സാധ്യമല്ല

ഇന്ത്യയിൽ ഒട്ടനവധി ആളുകൾ Paytm ഉപയോഗിക്കുന്നുണ്ട്. എന്നാൽ February 29-ന് ശേഷം പേടിഎം ഉപയോഗിക്കാനാകില്ലേ? പേടിഎമ്മുകളിലെ ക്രെഡിറ്റ് ഇടപാടുകളും മറ്റും RBI വിലക്കി. എങ്കിലും എല്ലാവർക്കും ഇത് ബാധകമാണോ? വിശദമായി അറിയാം.

Paytm-ന് വിലക്കോ?

ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല. ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പുകൾ അനുവദിക്കുന്നതിൽ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. Paytm പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസർവ് ബാങ്ക് നടപടി എടുത്തത്.

നിലവിൽ Paytm ഉപയോഗിക്കുന്നവർ!

നിലവിൽ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. എന്നാൽ ആർബിഐ പേടിഎം പേയ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്ഥിരമായി ചില നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പേടിഎമ്മിന്റെ നടപടി.

പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൌണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓൺലൈൻ പേയ്മെന്റുകളും ലഭ്യമായിരിക്കില്ല.

Feb 29-ന് ശേഷം Paytm നിർത്തലാക്കുന്നോ? RBI വിലക്ക് എങ്ങനെയെല്ലാം ബാധിക്കും

RBI-യുടെ വിലക്കുകൾ

പുതിയ കസ്റ്റമേഴ്സിന് പേടിഎമ്മിലേക്ക് ചേരാൻ സാധിക്കില്ല. ഫെബ്രുവരി 29ന് ശേഷം നിലവിലുള്ള ഉപയോക്താക്കൾക്ക് ഏതാനും നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പഴയ ഉപയോക്താക്കൾക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ, മൊബിലിറ്റി കാർഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകൾക്കും പാർക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാർഡുകൾ.

ഫെബ്രുവരി 29ന് ശേഷം സേവിങ്സ് അക്കൌണ്ടിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല. പേടിഎം പേയ്മെന്റ്സിൽ സേവിങ്സ് ഡിപ്പോസിറ്റ് നടക്കില്ലെന്ന് സാരം.

ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകൾക്ക് നിയന്ത്രണം വന്നേക്കും. എന്നാൽ പേടിഎം വാലറ്റിലുള്ള ബാലൻസ് പിൻവലിക്കാൻ സാധിക്കും. എന്നാൽ പുതിയ നിക്ഷേപവും ടോപ്പ് അപ്പും സാധിക്കുന്നതല്ല. ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റ്സ്, യുപിഐ സർവ്വീസ് എന്നിവയും ആർബിഐ വിലക്കി. ഫെബ്രുവരി 29ന് ശേഷം ഇവ പേടിഎമ്മിൽ അനുവദനീയമല്ല. AEPS, IMPS എന്നിവ വിലക്കിയിട്ടുള്ള ഫണ്ട് ട്രാൻസ്ഫറിൽ ഉൾപ്പെടുന്നില്ല.

പേടിഎമ്മിലൂടെ പുറത്തുള്ള ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.

READ MORE: 108MP ട്രിപ്പിൾ Camera, അൾട്രാ ബൗൺസ് ആന്റി ഡ്രോപ് Display! Honor X9b ഇന്ത്യയിലേക്ക്

പേടിഎം ബാങ്കിങ് പ്രവർത്തനങ്ങൾക്കാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നിട്ടുള്ളത്. ഒരു എക്‌സ്‌റ്റേണൽ അക്കൗണ്ടിലേക്കാണ് കണക്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിൽ പ്രശ്നമാകില്ല. ഇങ്ങനെ നിങ്ങൾക്ക് Paytm വഴി UPI പേയ്‌മെന്റ് നടത്താവുന്നതാണ്. (എൻഡിടിവി, ഇന്ത്യ ടുഡേ റിപ്പോർട്ടുകളെ ആസ്പദമാക്കിയുള്ള വിവരങ്ങൾ)

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :