3 ദിവസത്തിൽ Passport? തത്കാൽ പാസ്‌പോർട്ടിനെ കുറിച്ച് അറിയാത്തവർക്കുള്ള ഗൈഡ്

Updated on 27-Feb-2023
HIGHLIGHTS

അത്യാവശ്യഘട്ടങ്ങളിൽ പാസ്പോർട്ട് 3 ദിവസത്തിൽ ലഭിക്കും

പാസ്‌പോർട്ട് സേവയുടെ തത്കാൽ പാസ്‌പോർട്ട് ഇതിന് സഹായിക്കും

Tatkaal Passportന് അപേക്ഷിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങൾ മനസിലാക്കാം

എന്തെങ്കിലും ജോലി ആവശ്യത്തിനോ വിദ്യാഭ്യാസ ആവശ്യത്തിനോ അതുമല്ലെങ്കിൽ എന്തെങ്കിലും അത്യാഹിത ആവശ്യങ്ങൾക്കോ പെട്ടെന്ന് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടതായി വരാറില്ലേ? എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങൾക്ക് പാസ്‌പോർട്ട് ഇല്ലായിരിക്കാം. എന്നാൽ ഇതിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളെ രക്ഷിക്കാൻ പാസ്‌പോർട്ട് സേവയുടെ തത്കാൽ പാസ്‌പോർട്ട് സഹായിക്കും.

Tatkaal Passport എങ്ങനെ പ്രയോജനപ്പെടും?

സാധാരണ പാസ്‌പോർട്ട് ലഭിക്കുന്നതിന് വിപുലമായ പേപ്പർവർക്കുകളും സമയമെടുത്തുള്ള പോലീസ് വെരിഫിക്കേഷനും ആവശ്യമാണ്. എന്നിരുന്നാലും, Tatkaal Passport  ക്രമീകരണത്തിലൂടെ ഒരാൾക്ക് അവരുടെ പാസ്‌പോർട്ട് എളുപ്പത്തിലും വേഗത്തിലും ലഭിക്കും. Tatkaal Passport എന്നാൽ എന്താണെന്നും ഇതുകൊണ്ടുള്ള മേന്മകളും വിശദമായി ചുവടെ വിവരിക്കുന്നു. വിദേശ യാത്ര അല്ലെങ്കിൽ ഔപചാരികമായ ഐഡന്റിറ്റി പോലുള്ള വിവിധ കാരണങ്ങളാൽ തിരക്കിട്ട് പാസ്‌പോർട്ട് ആവശ്യമുള്ള ആളുകൾക്കുള്ളതാണ് Tatkaal Passport. സേവനം താൽക്കാലിക ആവശ്യത്തിന് ഉള്ളതായതിനാൽ ഇത് ലഭിക്കുന്നതിന് 2000 രൂപ അധിക ചാർജായി നൽകണം.

കൂടാതെ, സ്റ്റാൻഡേർഡ് പാസ്‌പോർട്ടുകളുടെ പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി, തത്കാൽ പാസ്‌പോർട്ടുകൾക്കായുള്ള പോലീസ് വെരിഫിക്കേഷൻ പാസ്‌പോർട്ട് ഇഷ്യു ചെയ്തതിന് ശേഷമാണ് നടക്കുന്നതെന്നും മനസിലാക്കുക.
Tatkaal Passportന് അപേക്ഷിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങൾ: 

www.passportindia.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് Tatkaal Passport സ്വന്തമാക്കാം. ഇതിനായി

– വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക

– തത്കാൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.

– വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

– ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

– അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക.

– പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കി പേയ്‌മെന്റ് രസീത് പ്രിന്റ് ചെയ്യുക.

– അടുത്തുള്ള പാസ്പോർട്ട് സേവന കേന്ദ്രത്തിൽ ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :