oppo pad 5 launched with 10050mah battery
10,050mAh ബാറ്ററി കപ്പാസിറ്റിയുള്ള Oppo Pad 5 ലോഞ്ച് ചെയ്തു. ഓപ്പോയുടെ കാത്തിരുന്ന റെനോ 15 സീരീസിനൊപ്പമാണ് ഇതും അവതരിപ്പിച്ചത്. വിദ്യാർഥികൾക്കും, പ്രോജക്റ്റുകൾക്ക് ടാബ്ലെറ്റ് ആശ്രയിക്കുന്നവർക്കും അനുയോജ്യമായ ടാബ്ലെറ്റാണിത്. കാരണം നീണ്ട ബാറ്ററി ലൈഫ് ഇതിൽ നിന്ന് ലഭിക്കുന്നു. ഓപ്പോ പാഡ് 5 ടാബ്ലെറ്റിന്റെ 5 കിടിലൻ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
12.1 ഇഞ്ച് വലിപ്പമുള്ള 2.8K ഐ-കംഫോർട്ട് ഡിസ്പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇത് ദീർഘനേരം ടാബ് ഉപയോഗിക്കുന്നവർക്ക് ഗുണകരമാകും. ഇതിന് 2800 × 1980 പിക്സൽ റെസല്യൂഷനുണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് ടാബ്ലെറ്റിന്റെ സ്ക്രീനിന് ലഭിക്കുന്നു. TÜV റെയിൻലാൻഡ് ഇന്റലിജന്റ് ഐ കെയർ 4.0 സർട്ടിഫിക്കേഷനുള്ള ഓപ്പോ പാഡ് 5 ടാബ്ലെറ്റ്. Dolby Vision സപ്പോർട്ടും ഫോൺ സ്ക്രീനിന് ലഭിക്കുന്നു.
അടുത്തത് ഓപ്പോ പാഡ് 5 മോഡലിലെ ബാറ്ററിയാണ്. 10,050mAh ബാറ്ററിയാണ് ടാബിന് കരുത്ത് പകരുന്നത്.
ഈ ടാബ്ലെറ്റിന് 33W ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഒറ്റ ചാർജിൽ 53 മണിക്കൂർ വരെ ഓൺലൈൻ മ്യൂസിക് പ്ലേബാക്ക് സപ്പോർട്ടും ലഭിക്കും. ഇതിൽ 15 മണിക്കൂർ വരെ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് ആസ്വദിക്കാം. 6 മണിക്കൂർ വരെ ഹെവി ഗെയിമിംഗ് സപ്പോർട്ടും ലഭ്യമാണ്.
Also Read: കൈയിലൊതുങ്ങുന്നതാണ് വേണ്ടതെങ്കിൽ Oppo Reno സീരീസിലെ Mini എത്തി, 200MP+50MP+50MP ക്യാമറയും…
ഓപ്പോ ടാബിന്റെ നാലാമത്തെ ഹൈലൈറ്റ് ക്വിക്ക് ആപ്പ് ലോഞ്ച് & സ്വിച്ച് സപ്പോർട്ടാണ്. ഈ ടാബ്‌ലെറ്റിലൂടെ ആപ്പുകൾ വേഗത്തിൽ തുറക്കാൻ സാധിക്കുന്നു. ഒരേസമയം 12 ആക്ടീവ് ആപ്ലിക്കേഷനുകൾക്കിടയിൽ സുഗമമായി സ്വിച്ച് ചെയ്യാനും സഹായിക്കുന്നു.
കണക്റ്റിവിറ്റി മറ്റൊരു പ്രധാന ആകർഷണമാണ്. തടസ്സമില്ലാത്ത ക്രോസ്-ഡിവൈസ്, ക്രോസ്-ഇക്കോസിസ്റ്റം കണക്റ്റിവിറ്റി ഇതിലുണ്ട്. മറ്റ് ടാബുകളുമായും സ്മാർട്ട്‌ഫോണുകൾ, ഐഫോണുകൾ, പിസികൾ എന്നിവയുമായും കണക്റ്റ് ചെയ്യുന്നത് അനായാസമാണ്. ഇതിലൂടെ ഫോട്ടോകൾ, ഫയലുകൾ, വീഡിയോകൾ എന്നിവ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.
വൈ-ഫൈ മാത്രമുള്ള വേരിയന്റിന് 26,999 രൂപയാണ് വില. 8ജിബി, 128ജിബി സ്റ്റോറേജുള്ള ടാബ്ലെറ്റാണിത്. വൈ-ഫൈ + 5G വേരിയന്റിന് 32,999 രൂപയുമാകുന്നു. 8 ജിബി + 256 ജിബി കോൺഫിഗറേഷനുള്ള പാഡാണിത്.
പുതിയ ഓപ്പോ പാഡ് 5 നിലവിൽ പ്രീ-ഓർഡറിനായി ലഭ്യമാണ്. ജനുവരി 13 ന് ഫ്ലിപ്കാർട്ട് വഴിയും ഓപ്പോ ഓൺലൈൻ സ്റ്റോർ വഴിയും വാങ്ങാനാകും. ഓറോറ പിങ്ക്, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ടാബ്ലെറ്റ് ലഭ്യമാകും.