സെൽഫി കേന്ദ്രീകൃത സ്മാർട്ട്ഫോണുകളുടെ തുടർച്ചയായ വിജയത്തെത്തുടർന്നു സെൽഫി ക്യാമറയ്ക്കു പ്രാധാന്യം നൽകുന്ന മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഓപ്പോ പുറത്തിറക്കി.ഓപ്പോ A77 എന്ന പുതിയ ഫോണാണ് സെൽഫി പ്രേമികളുടെ മനം കവരാൻ പുതുതായി വിപണിയിലെത്തിയിരിക്കുന്നത്.
വിരലടയാള സ്കാനർ ഉൾപ്പെടുത്തിയെത്തുന്ന പുതിയ ഫോണിന് 1920 x 1080 പിക്സൽ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഒക്ടാ കോർ മീഡിയടെക് പ്രോസസർ കരുത്ത് പകരുന്ന ഫോണിന്റെ സംഭരണ ശേഷി.
ഓപ്പോ A77 ഫോണിന് 1/3 ഇഞ്ച് സെൻസറോട് കൂടിയ ഒരു 13 മെഗാപിക്സൽ പിൻ ക്യാമറയാണുള്ളത് എഫ് / 2.2 അപർച്ചർ നൽകുന്ന ഈ ക്യാമറയ്ക്ക് ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് സൗകര്യവുമുണ്ട്. 16 എംപി സെൽഫി ക്യാമറ എഫ് / 2.0 അപർച്ചർ നൽകുന്നു.
3200 എം.എ .എച്ച് ബാറ്ററിയോടു കൂടിയ, 10990 ന്യൂ തായ്‌വാൻ ഡോളർ (NT$) വിലവരുന്ന (ഏകദേശം 23500 രൂപ) ഫോൺ ആൻഡ്രോയിഡ് 6.0 മാഷ്മലോ പതിപ്പിലാണ് പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ കണക്റ്റിവിറ്റി , VoLTE തുടങ്ങിയ സൗകര്യങ്ങൾ ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഫോണിനുണ്ട്