ഇന്ത്യക്കാർക്കായി 999 രൂപയ്ക്ക് Noiseന്റെ വയർലെസ് ഇയർബഡ്ഡുകൾ

Updated on 08-Jun-2023
HIGHLIGHTS

5 കളർ വേരിയന്റുകളിലാണ് Noise Buds Trance എത്തിയിട്ടുള്ളത്

നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിൽ നിന്നും ഇത് വാങ്ങാം

ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനിയായ നോയ്സ് പുതിയതായി തങ്ങളുടെ ഇയർബഡ്സ് നോയ്സ് ബഡ്സ് ട്രാൻസ് ഇന്ത്യയിൽ പുറത്തിറക്കി. 45 മണിക്കൂർ വരെ ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്നു. ജല പ്രതിരോധം ഉറപ്പാക്കുന്ന IPX5 റേറ്റിങ്ങും ഈ പുതിയ വയർലെസ് ഇയർബഡ്ഡിൽ വരുന്നു. ഇതിലൂടെ ശക്തവും തടസ്സമില്ലാത്തതുമായ ഓഡിയോ അനുഭവം ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 

1000 രൂപയിൽ താഴെയാണ് ഇതിന് വില വരുന്നത്. 5 കളർ വേരിയന്റുകളിൽ നിങ്ങൾക്ക് Noise Buds Trance TWS സ്വന്തമാക്കാം. എന്നാൽ വാങ്ങുന്നതിന് മുന്നേ ഈ ഇയർബഡ്സിന്റെ ഫീച്ചറുകൾ മനസിലാക്കേണ്ടത് അനിവാര്യമാണ്.

Noise Buds Trance TWS പ്രധാന ഫീച്ചറുകൾ

തുടക്കത്തിൽ പറഞ്ഞ പോലെ 45 മണിക്കൂറാണ് ഇതിന് പ്ലേബാക്ക് ടൈം വരുന്നത്. AAC പിന്തുണയുള്ള 6mm ഡ്രൈവറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ ദീർഘ നേരമുള്ള ഉപയോഗത്തിന് നോയിസ് ബഡ്സ് ട്രാൻസ് മികച്ചതാണ്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 200 മിനിറ്റ് വരെ പ്രവർത്തിപ്പിക്കാമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

40msലും കുറവാണ് ഇയർബഡ്സിന്റെ ലേറ്റൻസി അഥവാ ഡിലേ പ്രകടനം. ബ്ലൂടൂത്ത് വേർഷൻ 5.3, ഹൈപ്പർസിങ്ക് എന്നിവയെ Noise Buds Trance TWS പിന്തുണയ്ക്കുന്നു. USB ടൈപ്പ് C-പോർട്ടാണ് ചാർജർ. ഇതിനെല്ലാം പുറമെ, ട്രാൻസ് TWSൽ കമ്പനി നോയിസ് പ്രൊപ്രൈറ്ററി ഹൈപ്പർസിങ്ക് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഇതുവഴി നിങ്ങൾ ഇയർബഡ് കേസിൽ നിന്ന് നീക്കം ചെയ്യുകയാണെങ്കിൽ അത് അവസാനം കണക്റ്റ് ചെയ്‌ത ഫോൺ അല്ലെങ്കിൽ ഉപകരണവുമായി ഓട്ടോമാറ്റിക്കായി ജോടിയാകും. ഇത് ശരിക്കും ഉപയോക്താക്കളെ ആകർഷിക്കുന്ന ഒരു ഫീച്ചർ തന്നെയാണ്.

ഒരു വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാട്ടർ റെസിസ്റ്റന്റ് ഫീച്ചർ ഉള്ളതിനാൽ തന്നെ വർക്ക് ഔട്ടുകളിലും മറ്റും ഈ ഇയർബഡ് ഉപയോഗിക്കുന്നതിലും പ്രശ്നമില്ല.

Noise Buds Trance എവിടെ നിന്നും വാങ്ങാം?

നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിൽ നിന്നും നോയിസ് ബഡ്സ് ട്രാൻസ് ഇയർബഡ് വാങ്ങാവുന്നതാണ്.  BUY FROM HERE at Rs.999

Noise Buds Trance വില എത്ര?

5 കളർ ഓപ്ഷനുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഇതിന് വെറും 999 രൂപയാണ് വില വരുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :