1,499 രൂപയ്ക്ക് നോയിസിന്റെ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ വാങ്ങാം; Noise Two വിപണിയിലെത്തി

Updated on 17-Nov-2022
HIGHLIGHTS

50 മണിക്കൂർ റൺടൈമുള്ള വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണുകളാണിവ

മൂന്ന് ആകർഷകമായ നിറത്തിലുള്ള ഹെഡ്ഫോണുകളാണ് വിപണിയിൽ എത്തിയിട്ടുള്ളത്

കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഹെഡ്ഫോൺ വാങ്ങാം

ചാർജ് ചെയ്യാതെ മൂന്ന് ദിവസം തുടർച്ചയായി പാട്ട് കേൾക്കാൻ കഴിയുന്ന ഹെഡ്‌ഫോണുകളാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതും തുച്ഛമായ വിലയ്ക്ക് ലഭ്യമാകുന്നുവെങ്കിൽ പിന്നെ മറ്റൊന്നും ചിന്തിക്കുകയേ വേണ്ട. 
50 മണിക്കൂർ പ്ലേടൈമിലുള്ള വയർലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ (BT Headphones) പുറത്തിറക്കിയിരിക്കുകയാണ് നോയ്‌സ് (Noise). വെറും 1,499 രൂപയ്ക്ക് മൂന്ന് ആകർഷകമായ നിറങ്ങളിലുള്ള 'നോയിസ് ടു' (Noise Two) ഹെഡ്‌ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബോൾഡ് ബ്ലാക്ക്, വെള്ള, ഇളം നീല എന്നീ നിറങ്ങളിലുള്ള ബ്ലൂടൂത്ത് ഹെഡ്ഫോണുകളാണ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്.

നോയിസ് ടു ഹെഡ്ഫോണിന്റെ ഫീച്ചറുകൾ

ഈ പുതിയ ഹെഡ്ഫോണുകൾ കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഭാരം കുറവുള്ള സുഗമമായി ഉപയോഗിക്കാവുന്ന ബ്ലൂടൂത്ത് ഹെഡ്ഫോണുകളാണിവ. വാട്ടർ റെസിസ്റ്റൻസും തടസ്സമില്ലാതെ ബ്ലൂടൂത്ത് വഴി കോളുകൾ ചെയ്യാമെന്നതും നോയിസ് ടുവിന്റെ ഫീച്ചറുകളാണ്. 

'സുഗമമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാനാണ് നോയിസ് എപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. ഈ അവസരത്തിലാണ് ഹെഡ്ഫോണിൽ പുതിയ ലോഞ്ച് ചെയ്യുന്നതിനായി തീരുമാനിച്ചത്. വയർലെസ് ഹെഡ്‌ഫോണുകളിൽ നൂതനമായ ഡിസൈൻ നോയ്‌സ് ടുവിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ' ഇതിനായി മികച്ച ഓഡിയോ അനുഭവം നൽകുന്ന ഈ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് സാധിക്കുമെന്ന് നോയിസിന്റെ സഹസ്ഥാപകൻ അമിത് ഖത്രി പറഞ്ഞു.

നാല് പ്ലേ മോഡുകളും IPX5 വാട്ടർ റെസിസ്റ്റൻസുമുള്ള ഡ്യുവൽ പെയറിങ്ങാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. മൈക്കോട് കൂടിയ ബിൽറ്റ്-ഇൻ സ്പീക്കറുള്ള ഹെഡ്ഫോണുകളാണ് നോയിസ് ടുവിലുള്ളത്. ബ്ലൂടൂത്ത് 5.3 വേർഷന്റെ വേഗതയും സുതാര്യതയും ഫോൺ കോളുകളിൽ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്നു. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :