Gold Rate: ഇന്നലെ ഉയർന്ന വിലയിൽ നിന്നും അനങ്ങാതെ സ്വർണം

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

മാസവസാനമാകുമ്പോൾ ആശ്വാസവിലയിൽ സ്വർണം

സ്വർണവിലഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ (Gold price today) മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചിരുന്നെങ്കിലും ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. അതിനാൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്.

Gold rate update

കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയും വർധിക്കുകയുണ്ടായി. ഇതോടെ, 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5470 രൂപയും, 18 കാരറ്റ് സ്വർണത്തിന് 4545 രൂപയുമാണ്.

Silver rate update

സംസ്ഥാനത്തെ വെള്ളിയുടെ വില (Silver price)യും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് സാധാരണ വെള്ളിയ്ക്ക് വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെയും വിലയിൽ മാറ്റമില്ലാത്തതിനാൽ വിപണി വില 90 രൂപയായി തുടരുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :