രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് തുറമുഖം. 1962ലെ കൊച്ചിയെ പശ്ചാത്തലമാക്കി, കൃത്യമായ രാഷ്ട്രീയം പറഞ്ഞ മലയാള ചിത്രം ഇക്കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ തുറമുഖം (Thuramukham) സിനിമയുടെ ഒടിടി റിലീസിനെ (ott release) കുറിച്ചുള്ള വാർത്തകളാണ് വരുന്നത്.
സംവിധായകൻ രാജീവ് രവി തന്നെ ഫ്രെയിമുകൾ ഒരുക്കിയ മലയാള ചിത്രത്തിൽ കൊച്ചിയിലെ ചാപ്പ തൊഴിൽ വിഭജന സമ്പ്രദായമാണ് പ്രമേയമാകുന്നത്. ദർശന രാജേന്ദ്രൻ, നിമിഷ സജയൻ, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗോപന്‍ ചിദംബരം തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ott റിലീസിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നിവിൻ പോളിയുടെ തുറമുഖം ഏപ്രില്‍ 10ന് ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. സോണിലിവി(Sony LIV)ലായിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇതിൽ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.