Budget 2026 Update: ചരിത്രമെഴുതി Nirmala Sitharaman, കർഷകർക്ക് എഐ വികസനം, ഭാരത് വിസ്താർ, തൊഴിലവസരങ്ങൾ

വളരെ വിരളമായാണ് ഞായറാഴ്ച Union Budget 2026 അവതരിപ്പിക്കാറുള്ളത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചെന്ന ചരിത്ര നേട്ടം Nirmala Sitharaman സ്വന്തമാക്കി. തുടർച്ചയായി ഒമ്പത് ബജറ്റ് അവതരിപ്പിച്ച മന്ത്രിയെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ബജറ്റ് (10 ബജറ്റ്) അവതരിപ്പിച്ചിട്ടുള്ള റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്കാണ്. പർപ്പിൾ കളർ കള്ളിയുള്ള കാഞ്ചിപുരം സാരിയിലാണ് നിർമലാ സീതാരാമൻ തന്റെ ഒമ്പതാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്.

2026- 2027 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണമാണ് ഫെബ്രുവരി 1 ന് പാർലമെന്റിൽ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തവണത്തെ ബജറ്റിൽ കേന്ദ്രം കേരളത്തെ കൈവിടില്ലെന്ന പ്രതീക്ഷയും ബജറ്റിനുണ്ട്. രാവിലെ 11 മണി മുതൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി.

കർഷകർ മുതൽ യുവാക്കൾക്കും സ്ത്രീകൾക്കും വരെ വികസനം നൽകാൻ ടെക്നോളജി ഉപയോഗിക്കുന്നതിനെ കുറിച്ച് നിർമല സീതാരാമൻ വിവരിച്ചു.

Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

Union Budget 2026

മൂന്ന് നയങ്ങളിലാണ് കേന്ദ്ര ബജറ്റ് 2026 അവതരിപ്പിച്ചത്. ജനപങ്കാളിത്തം, സാമ്പത്തിക വളർച്ചക്ക് ഊന്നൽ, എല്ലാവർക്കും വികസനം എന്നിവയാണ് 2026- 2027 ബജറ്റിന്റെ ലക്ഷ്യം. അതും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വികസനം എത്തിക്കാൻ ബജറ്റ് പദ്ധതിയിടുന്നു.

Bharat VISTAAR, Multilingual AI in Union Budget 2026

കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങളും വികസനവും നൽകാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. ഇതിനായി എഐ, ടെക്നോളജി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാർഷികോൽപ്പാദനം വർധിപ്പിക്കാനായി എഐ വിനിയോഗിക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

കൂടാതെ മൾട്ടി ലിം​ഗ്വൽ അ​ഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക് വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. വിവിധ ഭാഷകളിൽ കാർഷിക വിജ്ഞാനം നൽകുന്നതിനുള്ള പദ്ധതിയാണിത്. കർഷകരെ മാത്രമല്ല സാങ്കേതികവിദ്യയുടെ സഹായത്തോടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശക്തി പകരും.

എന്താണ് ഭാരത് വിസ്താർ

VISTAAR – Virtually Integrated System To Access Agricultural Resources എന്നതാണ് വിസ്താറിന്റെ അർഥം. കൃഷി എളുപ്പത്തിലും സംഘടിതമായും നടത്തുന്നതിന് വികസിപ്പിച്ച പുതിയ AI- അധിഷ്ഠിത ടൂളാണിത്. കാർഷിക രീതികളെ കുറിച്ചുള്ള ICAR പാക്കേജും AI സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിനാണ് ബഹുഭാഷ AI ടൂളുകളും രൂപകൽപ്പന ചെയ്യുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :