nirmala sitharaman budget 2025 smart phone and tv prices to cheaper in india
Budget 2025: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റാണ് ഇന്ന് നടക്കുന്നത്. Union Budget-ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ടെക്നോളജി മേഖലയ്ക്ക് ഗുണകരമായ പ്രഖ്യാപനവും കേന്ദ്ര മന്ത്രി നടത്തി.
ഇന്ത്യയിൽ സ്മാർട്ഫോൺ, ടിവി വില കുറയുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) കുറവ് വരുത്തിയതിനാലാണ് ഈ തീരുമാനം. ഇന്ന് ആളുകൾ വിനോദപരിപാടിയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതിൽ പ്രധാനമാണ് ടിവി, സ്മാർട്ഫോൺ എന്നിവ. ഇവയ്ക്ക് വില കുറയുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്.
ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണം വർധിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ധനമന്ത്രി വിശദീകരിച്ചു. ഇറക്കുമതി ചെയ്ത ഗാഡ്‌ജെറ്റുകൾ കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.
മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ചാർജറുകൾ, മൊബൈൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ എന്നിവയെല്ലാം വിലയിൽ വ്യത്യാസം വരുന്നു. ഇവയുടെ BCD 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുന്നു. ഏത് വിലയിലുള്ള മൊബൈൽ ഫോണുകൾക്കും ഈ മാറ്റം ബാധകമാണ്. ഇന്ത്യയിൽ ഇതുവരെ നിർമിച്ചിട്ടില്ലാത്ത ചില ഹൈ-എൻഡ് ഐഫോൺ മോഡലുകൾക്കും വില കുറയും. ഐഫോണുകളും ഇറക്കുമതി ചെയ്ത സ്മാർട്ട്ഫോണുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഇനി താങ്ങാനാവുന്ന ബജറ്റിൽ വാങ്ങാനാകും.
2018-ൽ 20 ശതമാനത്തിലേക്ക് ഉയർത്തിയ തീരുവയിലാണ് ഇപ്പോൾ മാറ്റമുണ്ടാക്കിയത്. അന്ന് പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കുകയാരുന്നു. എന്നാൽ വീണ്ടും തീരുവ പഴയപടിയാക്കി. സാധാരണക്കാരിൽ സാധാരണക്കാർക്കും ഇനി സ്മാർട്ഫോൺ വാങ്ങാനുള്ള അവസരമാണിത്.
Also Read: TRAI SIM Rule: സിം കട്ടാകാതിരിക്കാൻ 20 രൂപ മതി! jio, Airtel, VI, BSNL വരിക്കാർക്ക് കുശാൽ…
കസ്റ്റംസ് തീരുവയിൽ കുറവുണ്ടായാലും ശരിക്കും സ്മാർട്ഫോൺ വില കുറയുമോ എന്നറിയണം. കാരണം BCD കുറഞ്ഞതിന്റെ ആനുകൂല്യങ്ങൾ കൈമാറാൻ ബ്രാൻഡുകൾ തീരുമാനിക്കുമോയെന്നത് കാത്തിരുന്ന് കാണണം. ഇറക്കുമതി ചെയ്ത ഡിവൈസുകളും മറ്റും വില കുറഞ്ഞതായിരിക്കുമ്പോഴും നിർമാണച്ചെലവ് എങ്ങനെയാണെന്നതിൽ തീരുമാനമായിട്ടില്ല. എന്നാലും പ്രാദേശിക ഉൽപ്പാദനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബിസിഡി കുറച്ചത്.