പൊളിച്ചടുക്കി ജിയോ 5G ഇതാ എത്തുന്നു ;തീയ്യതി ഇതാ നോക്കാം ?
കാത്തിരിക്കുന്ന ജിയോ 5ജി സർവീസുകൾ എത്തുന്നു
ആഗസ്റ്റ് 15 നു ജിയോ 5ജി എത്തുന്നതായി സൂചനകൾ
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ ടെലികോം രംഗത്ത് കേട്ടുകൊണ്ടിരുന്ന ഒരു പേരായിരുന്നു 5ജി സർവീസുകൾ .2022 ന്റെ അവസാനത്തോടുകൂടി തന്നെ ഇന്ത്യയിൽ 5ജി സർവീസുകൾ എത്തും എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചനകൾ .എന്നാൽ ഇപ്പോൾ ഇതാ റിലയൻസ് ജിയോയുടെ ഭാഗത്തുനിന്നും പുതിയ വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നു .
Surveyറിലയൻസ് ജിയോയുടെ 5ജി സർവീസുകൾ ഈ മാസ്സം പുറത്തിറക്കും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത് .ആഗസ്റ്റ് 15 നു തന്നെ ഇത്തരത്തിൽ പുതിയ 5ജി സർവീസുകൾ എത്തും എന്നാണ് കരുതുന്നത് .ഇന്ത്യ 75 സ്വാതത്ര ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യയിൽ പുതിയ 5ജി തരംഗത്തിന് തിരികൊളുത്തുവാൻ തുടങ്ങുയാണ് റിലയൻസ് .
നേരത്തെ തന്നെ ബിഎസ്എൻഎൽ 4ജി സർവീസുകളും ഇത്തരത്തിൽ ആഗസ്റ്റ് മാസത്തിൽ പുറത്തിറക്കും എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു .അതുപോലെ തന്നെ കേരളത്തിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അത്തരത്തിൽ 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാനുള്ള മെസേജുകൾ എത്തി തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട് .
അതുപോലെ തന്നെ എയർടെൽ അവരുടെ 5ജി സർവീസുകൾ ഇത്തരത്തിൽ ആഗസ്റ്റ് 15 നു തന്നെ പുറത്തിറക്കും എന്ന വാർത്തകളും എത്തുന്നുണ്ട് .എന്നാൽ വൊഡാഫോൺ ഐഡിയയുടെ 5ജി സർവീസുകളെക്കുറിച്ചു കൂടുതൽ സൂചനകൾ ഒന്നും തന്നെയില്ല .
Experienced Social Media And Content Marketing Specialist View Full Profile
