ChatGPT
OpenAI അങ്ങനെ ChatGPT ഉപയോക്താക്കൾക്കായി GPT 5 പുറത്തിറക്കി. ഇതുവരെ വന്നതിൽ best AI system എന്ന ടാഗ് ലൈനിലാണ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ GPT-5 അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയതായി അവതരിപ്പിച്ച ഏറ്റവും പുതിയ ജിപിടി വകഭേദത്തെ കുറിച്ച് അറിയാൻ ഒരുപാടുണ്ട്.
ജിപിടി-5 ഇതിനകം ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. കോഡിംഗ്, എഴുത്ത്, ആരോഗ്യം, വിഷ്വൽ, യുക്തി എന്നിവയിലെല്ലാം ഓപ്പൺഎഐ പുതിയ അപ്ഗ്രേഡുകൾ കൊണ്ടുവരുന്നു. ചാറ്റ്ജിപിടിയെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനേക്കാൾ മികച്ചതായ, മനുഷ്യ പങ്കാളിയായി തോന്നിപ്പിക്കുന്നതാണ് ജിപിടി 5.
ജിപിടി 3-ന്റെ ഹൈസ്കൂൾ വിദ്യാര്‍ഥി ലെവലും, കോളേജ് വിദ്യാര്‍ഥി ലെവലിലുള്ള ജിപിടി 4-നേക്കാൾ മികച്ച ചാറ്റ്ജിപിടി വേർഷനാണിത്. പിഎച്ച്ഡി തലത്തിലുള്ള ഒരു വിദഗ്ധനുമായി സംസാരിക്കുന്ന പ്രതീതിയാണ് GPT-5ലുള്ളത്. സൗജന്യ ഉപയോക്താക്കൾക്ക് പരിമിതമായ ആക്‌സസിലൂടെ ജിപിടി 5 ഫ്രീയായി ഉപയോഗിക്കാം.
മുൻ പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ മികവുള്ളതാണ് GPT-5 എന്നതിൽ സംശയമില്ല. ഇതിൽ ഹാലുസിനേഷൻ റേറ്റ് വളരെ കുറവാണ്. ഐഫോണുകളിലെ പഴയ ഡിസ്പ്ലേയിൽ നിന്ന് റെറ്റിന ഡിസ്പ്ലേകളിലേക്കുള്ള അപ്‌ഗ്രേഡ് പോലെ വലിയ മാറ്റമാണ് ജിപിടി 4-ൽ നിന്ന് ജിപിടി 5ലുള്ളതെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.
GPT-5-pro മാത്രമല്ല ഇത്തവണയുള്ളത്. രണ്ട് പുതിയ മോഡലുകൾ കൂടി ഓപ്പൺ എഐ അവതരിപ്പിച്ചു. ഇത് GPT-5-mini, GPT-5-നാനോ എന്നിവയാണ്. അടുത്ത ആഴ്ച മുതൽ, പ്രോ വരിക്കാർക്ക് Gmail, Google കലണ്ടർ, കോൺടാക്റ്റ് എന്നിവ ChatGPT-യുമായി ബന്ധിപ്പിക്കാൻ കഴിയും. മറ്റ് ടയറുകൾക്ക് പിന്നീടായിരിക്കും ആക്‌സസ്. അതും ഉപയോക്താക്കൾ ഇതിനായി മെനക്കെടേണ്ടതില്ല. ചാറ്റ്ജിപിടി തന്നെ ഇവ ഓട്ടോമാറ്റിക്കലി റെഫർ ചെയ്ത് കണക്റ്റാക്കുന്നതാണ്.
എല്ലാ ഉപയോക്താക്കൾക്കും ജിപിടി 5 ലഭ്യമാണ്. സൗജന്യ ആക്സസിനും പണമടച്ചുള്ള ആക്സസും ഇതിലുണ്ട്.
GPT-5-മിനി (ലൈറ്റ് വെയ്റ്റ്)
GPT-5-നാനോ (API മാത്രം, വേഗതയേറിയതും വിലകുറഞ്ഞതും)
GPT-5-പ്രോ, GPT-5-തിങ്കിങ് (പ്രോ-ടയർ ഉപയോക്താക്കൾക്ക്)
അൺലിമിറ്റഡായി ജിപിടി 5 ആക്സസ് ചെയ്യാനുള്ളതാണ് പ്രോ വേർഷൻ. ഇതിൽ ലെഗസി മോഡൽ സബ്സ്ക്രിപ്ഷിനും ലഭിക്കും.
ജിപിടി 5 വേർഷന് കസ്റ്റമൈസേഷൻ ഫീച്ചർ ലഭിക്കും. ഉപയോക്താക്കൾക്ക് ചാറ്റ് നിറങ്ങൾ തിരഞ്ഞെടുക്കാം. നാല് ബിൽറ്റ്-ഇൻ പേഴ്സണാലിറ്റി മോഡുകൾ ഇതിലുണ്ട്. സിനിക്, റോബോട്ട്, ലിസണർ, നേർഡ് എന്നീ മോഡുകളാണുള്ളത്. ഇതിൽ അഡ്വാൻസ്ഡ് വോയ്‌സ് മോഡുമായി സംയോജിപ്പിക്കും.
Also Read: 11 വർഷങ്ങൾക്ക് ശേഷം Bold ലോഗോയുമായി REDMI, ഓഗസ്റ്റ് 19-ലെ റെഡ്മി 15 5ജിയ്ക്കൊപ്പം…