നാനിയുടെ പാൻ- ഇന്ത്യൻ ചിത്രം ‘ദസറ’ Netflixൽ; റിലീസ് എപ്പോൾ?

Updated on 20-Apr-2023
HIGHLIGHTS

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി OTTയിൽ ദസറ കാണാം

മലയാളത്തിന്റെ യുവതാരം ഷൈൻ ടോം ചാക്കോ, സായ് കുമാർ എന്നിവരും ദസറയിലുണ്ട്

തെന്നിന്ത്യയുടെ പ്രിയ താരങ്ങളാണ് നാനിയും കീർത്തി സുരേഷും. ഇരുവരും ജോഡിയായി എത്തിയ സൂപ്പർഹിറ്റ് പാൻ ഇന്ത്യൻ ചിത്രം 'ദസറ' (Dasara). നാച്യുറൽ ആക്ടർ എന്ന് തെലുങ്ക് സിനിമാ ലോകം പ്രശംസിക്കുന്ന നാനിയുടെ ആദ്യ Pan- India ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 

ദസറ ഇനി OTTയിൽ

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ദസറ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകാന്ത് ഒധേലയാണ്. ഇപ്പോഴിതാ സിനിമയുടെ OTT  റിലീസ് തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ദസറ OTTയിൽ എന്ന്? എവിടെ കാണാം?

ആക്ഷൻ ത്രില്ലറായി ഒരുക്കിയ ദസറയെ സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ് (Netflix). ഏപ്രിൽ 27 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് Netflix തന്നെ പ്രഖ്യാപിച്ചു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :