Nabi Day Wishes: പ്രിയപ്പെട്ടവർക്ക് സ്നേഹത്തോടെ Happy Eid e Milad ആശംസകൾ അറിയിക്കാം

HIGHLIGHTS

മുത്തുനബിയുടെ ജന്മദിനമാണ് നബിദിനമായി (Nabi Day) കണക്കാക്കുന്നത്

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും ദിനമായി വിശ്വാസികൾ ഇത് ആചരിക്കുന്നു

നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും Nabi Day Wishes അറിയിക്കാം

Nabi Day Wishes 2024: ഇന്ന് നബിദിനം (Mawlid). സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും ദിനമായി വിശ്വാസികൾ ഇത് ആചരിക്കുന്നു. മുത്തുനബിയുടെ ജന്മദിനമാണ് നബിദിനമായി കണക്കാക്കുന്നത്. ഹിജ്‌റ വര്‍ഷപ്രകാരം റബിഉല്‍ അവ്വല്‍ മാസം 12നാണ് മുത്തുനബിയുടെ ജന്മദിനം. ഈദ് മിലാദ് (Eid e Milad) എന്നും ഈ പുണ്യദിനം അറിയപ്പെടുന്നു.

Nabi Day Wishes

ജീവിതത്തിലുടനീളം ശാന്തിമാർഗവുമായി മുന്നോട്ട് പോയ പ്രവാചകനാണ് മുഹമ്മദ് നബി. നബിദിനത്തിൽ പള്ളികളും മദ്രസകളും നബിദിന റാലികള്‍ നടത്താറുണ്ട്. അതുപോലെ പള്ളികളിലും മദ്രസകളിലും വിപുലമായ ആഘോഷ പരിപാടികളും നടത്തുന്നു. മൗലിദ് പാരായണവും അന്നദാനവും സംസ്ഥാനത്തെ പള്ളികളിൽ നടത്തി വരുന്നു.

ആകർഷകമായി Nabi Day Wishes അയക്കാം

ഞായറാഴ്ച വൈകുന്നേരം മുതലാണ് നബിദിന ആരംഭം. സെപ്തംബർ 16 പുലർച്ചെ 4 മുതൽ പരിപാടികൾക്ക് തുടക്കമായി. നാളെ പുലർച്ചെ വരെ പരിപാടികൾ നീണ്ടുനിൽക്കു. പ്രവാചക സ്മരണയിൽ വിശ്വാസികൾ രാജ്യമൊട്ടാകെ നബിദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്കൊപ്പം ആശംസകളും പങ്കുവയ്ക്കാം. നബിദിനം ആഘോഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും Nabi Day Wishes അറിയിക്കാം.

വാട്സ്ആപ്പ് വഴി ആശംസ അറിയിക്കുമ്പോൾ കുറച്ച് വ്യത്യസ്തമാക്കാം. മനോഹരമായ ശൈലിയിൽ നബിദിന ആശംസകൾ അവരിലേക്ക് എത്തിക്കാം. സ്നേഹ സന്ദേശങ്ങളിലൂടയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും പങ്കുവയ്ക്കാം. ഇതിനായി ആശംസ വാചകങ്ങൾ, ഫോട്ടോ, വീഡിയോ, സ്റ്റിക്കറുകൾ ഉപയോഗിക്കാം.

Read More: അവിട്ടം ദിനാശംസകൾ: ഇന്ന് മൂന്നാം ഓണം, വാട്സ്ആപ്പിൽ അയക്കാൻ 20+ Happy Onam Wishes, പഴമൊഴികൾ, ഫോട്ടോ, വീഡിയോ

നബിദിന ആശംസകൾ

എല്ലാവർക്കും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നബിദിന ആശംസകൾ

നബി വചനങ്ങൾ പങ്കിടാം, വിശ്വാസത്തോടെ പിന്തുടരാം. ഹൃദയം നിറഞ്ഞ നബിദിനാശംസകൾ!

ക്ഷമയുടേയും സ്നേഹത്തിന്റെയും നന്മയുടെയും ഈദ് മിലാദ് ആശംസകൾ!

ശാന്തിയുടെ പ്രവാചകൻ മുത്തുനബിയുടെ ജന്മദിനത്തിൽ ഏവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ

ഈ അനുഗ്രഹീത ദിനത്തിൽ, നിങ്ങളുടെ പ്രാർത്ഥനകൾ സഫലമാകട്ട. നബിദിനാശംസകൾ!

നിങ്ങളുടെ കർമം നിങ്ങളുടെ നബിവചനമാകും, എല്ലാ വിശ്വാസികൾക്കും നബിദിന ആശംസകൾ!

കാരുണ്യവും ശാന്തിയും ജീവിതമാർഗമാക്കിയ മുഹമ്മദ് നബി നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കട്ടെ. സ്നേഹത്തോടെ നബിദിന ആശംസകൾ

പുണ്യപ്രവാചകന്റെ ജന്മദിനത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ, ഹൃദയം നിറഞ്ഞ നബിദിനാശംസകൾ!

ഈ പുണ്യദിനത്തിൽ എല്ലാവിധ സന്തോഷങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ, ഈദ് മിലാദ് ആശംസകൾ!

പ്രവാചകന്റെ വെളിച്ചം നിങ്ങളുടെ ജീവിതയാത്രയിൽ നിറയട്ടെ, മുത്തുനബിയുടെ അനുഗ്രഹം നിങ്ങളിൽ തെളിയട്ടെ… നബിദിനാശംസകൾ!

അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ എപ്പോഴുമുണ്ടാകട്ടെ, നബിദിന ആശംസകൾ!

താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ!

സ്നേഹത്തിന്റെയും ഐക്യത്തിന്റെയുമാകട്ടെ ഈ നബിദിനം. ഏവർക്കും നന്മ നിറഞ്ഞ ആശംസകൾ

ചിത്രങ്ങളിലൂടെയും GIF, വീഡിയോകളിലൂടെയും ഈദ് ആശംസകൾ അറിയിക്കാം. ഇതിനായി വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാം. എഐ ടൂളുകളിലൂടെയും നബിദിന സ്പെഷ്യൽ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :