Sim Swapping Scam: 3 മിസ്ഡ് കോൾ വന്ന് പണം കാലിയായി! Duplicate SIM തട്ടിപ്പ് ഇങ്ങനെ…

Updated on 02-Nov-2023
HIGHLIGHTS

ന്യൂഡൽഹിയിലെ ഒരു അഭിഭാഷകയാണ് ഇത്തരമൊരു തട്ടിപ്പിന് ഇരയായത്

അഭിഭാഷകയുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റിലൂടെ ആക്‌സസ് കൈക്കലാക്കിയാണ് തട്ടിപ്പ്

ഒടിപിയോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും പണം നഷ്ടമായി

എവിടെയാണ് കെണി ഒളിഞ്ഞിരിക്കുന്നതെന്ന് പറയാനാകില്ല. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് Sim swapping scam ആണ്. അതായത്, ഫോണിലേക്ക് 3 മിസ്ഡ് കോളുകൾ വന്ന് ഉടനടി അക്കൌണ്ടിലെ പണം കാലിയായ വാർത്ത ഡൽഹിയിൽ സംഭവിച്ചിരുന്നു. സിം വഴി നടത്തുന്ന ഈ തട്ടിപ്പ് എന്താണെന്നും, ഇതിൽ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും നോക്കാം.

ഡൽഹിയിലെ Sim swapping scam

ന്യൂഡൽഹിയിലെ ഒരു അഭിഭാഷകയാണ് ഇത്തരമൊരു തട്ടിപ്പിന് ഇരയായത്. യുവതിയുടെ ഫോണിലേക്ക് മൂന്ന് കോളുകൾ വരുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായുമാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിഭാഷകയുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റിലൂടെ ആക്‌സസ് കൈക്കലാക്കിയാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ പല രൂപത്തിലും പല ആഴത്തിലുമാണ് സംഭവിക്കുന്നത്. നമ്മുടെ അശ്രദ്ധയിലും അമളിയിലുമെല്ലാം ഇങ്ങനെ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. എന്നാൽ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് സൃഷ്ടിച്ച് എങ്ങനെയാണ് ഓൺലൈൻ തട്ടിപ്പ് അരങ്ങേറുന്നതെന്ന് വിശദമായി മനസിലാക്കൂ…

Sim swapping scam എന്ത്, എങ്ങനെ?

സാധാരണ അപരിചിത കോളുകൾ എടുത്ത് സംസാരിക്കുമ്പോഴോ, തട്ടിപ്പ് ഒളിപ്പിച്ചിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോഴോ ആണ് പലർക്കും പണം നഷ്ടപ്പെടുന്നത്. എന്നാൽ സിം സ്വിപ്പിങ് സ്കാമിങ്ങിൽ ഫോണിലേക്ക് വന്ന മിസ്ഡ് കോളിൽ പ്രതികരിച്ചില്ലെങ്കിലും പണം നഷ്ടമായി. ഒടിപിയോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് പണം നഷ്ടമായത്. അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായതായി മെസേജ് ലഭിച്ചപ്പോഴാണ് അഭിഭാഷകയ്ക്കും കാര്യം പിടികിട്ടിയത്.

Also Read: Reliance SBI Card Launch: SBI-യുമായി കൈകോർത്ത് Reliance പുറത്തിറക്കിയ ക്രെഡിറ്റ് കാർഡ് എന്തെന്ന് അറിയൂ…

സംഭവം അധികൃതരെ അറിയിച്ചതിന് ശേഷം യുവതിയുടെ ഫോൺ പരിശോധിച്ചപ്പോൾ അസാധാരണ ബ്രൌസിങ് ഹിസ്റ്ററിയാണ് കണ്ടെത്തിയത്. ഇതിനർഥം സിം സ്വാപ് തട്ടിപ്പ് നടത്തുന്നവർ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്നും, ഇതിനായി ഫിഷിങ് ലിങ്കുകളും മെസേജുകളും ഉപയോഗിക്കുന്നുമെന്നുമാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിൽ നിന്നാണ് ഇവർ ഡൂപ്ലിക്കേറ്റ് സിം ഉണ്ടാക്കുന്നത്. ഇതിനായി ഐഡി കാർഡിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി ഉണ്ടാക്കി, മൊബൈൽ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഡൂപ്ലിക്കേറ്റ് സിം വാങ്ങുന്നു.

3 മിസ്ഡ് കോൾ വന്ന് പണം കാലിയായി!

ഡൂപ്ലിക്കേറ്റ് സിം തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷ നേടാം?

  • Aadhaar, PAN പോലുള്ള നിർണായക രേഖകളുടെ വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലോ മറ്റിടങ്ങളിലോ പോസ്റ്റ് ചെയ്യരുത്.
  • ആരെങ്കിലുമായി സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിന് മുമ്പ് അവരുടെ സ്രോതസ്സും ഐഡന്റിറ്റിയും വ്യക്തമായി പരിശോധിച്ചിരിക്കണം.
  • ബാങ്കിൽ നിന്നോ, മറ്റ് സ്ഥാപനങ്ങളിൽ നിന്നോ വിളിക്കുകയാണെന്ന് അവകാശപ്പെട്ട് വരുന്ന കോളുകളിൽ യാതൊരു കാരണവശാലും ഒടിപി ഷെയർ ചെയ്യരുത്.
  • ഇടയ്ക്ക് എപ്പോഴെങ്കിലും നിങ്ങളുടെ സിം കാർഡ് പെട്ടെന്ന് പ്രവർത്തനം നിർത്തുകയാണെങ്കിൽ ഉടനടി ടെലികോം ദാതാവിനെ അറിയിക്കുക.
  • ഇങ്ങനെ പ്രത്യേക ശ്രദ്ധ നൽകി നിങ്ങൾക്കും ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകാം.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :