മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ബിജു മേനോനും ഒരുമിച്ച ‘നാലാം മുറ’ OTTയിൽ

Updated on 21-Feb-2023
HIGHLIGHTS

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്

സസ്പെൻസ് ത്രില്ലറായാണ് നാലാം മുറ ഒരുക്കിയിരിക്കുന്നത്

ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശനം തുടരുന്നു

മിന്നൽ മുരളിയിലെ വില്ലനായിരുന്നെങ്കിലും മലയാളിയുടെ മനം കവർന്ന തമിഴ് നടനാണ് ഗുരു സോമസുന്ദരം. താരത്തിനൊപ്പം, മലയാളികളുടെ ജനപ്രിയ നടൻ ബിജു മേനോനും മുഖ്യ കഥാപാത്രത്തിൽ എത്തിയ 'നാലാം മുറ' ഒടിടിയിൽ എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 17 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന Naalam Mura എന്ന ചിത്രത്തിന്റെ OTT റിലീസ് വിശേഷങ്ങൾ അറിയാം…

നാലാം മുറ എവിടെ കാണാം?

ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സ് (Manorama Max) ആണ്. ഡിസംബർ 23നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന Naalam Muraയിൽ ബിജു മേനോൻ പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷവും, ഗുരു സോമ സുന്ദരം രണ്ട് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വരുന്ന സാധാരണക്കാരന്റെ വേഷവും അവതരിപ്പിച്ചിരിക്കുന്നു.
സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

 ഇതിന് പുറമെ, പുതിയതായി OTTയിൽ എത്തിയിരിക്കുന്ന ബിജു മേനോന്റെ മറ്റൊരു ചിത്രമാണ് തങ്കം. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരാണ് മറ്റ് നിർണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :