Blocked! 6 ലക്ഷം മൊബൈൽ ഫോണുകൾ, എണ്ണൂറിലധികം ആപ്പുകൾക്ക് കേന്ദ്രം പൂട്ടിട്ടു| TECH NEWS

Updated on 25-Sep-2024
HIGHLIGHTS

Cyber Crime പ്രതിരോധത്തിന്റെ ഭാഗമായി 6 ലക്ഷം മൊബൈൽ ഫോണുകൾ ഡീആക്ടീവേറ്റ് ചെയ്തു

800 ഓളം ആപ്ലിക്കേഷനുകളും Block ചെയ്തു

സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 6 ലക്ഷം മൊബൈൽ ഫോണുകൾ നിർജ്ജീവമാക്കി

Blocked: Cyber Crime പ്രതിരോധത്തിന്റെ ഭാഗമായി 6 ലക്ഷം മൊബൈൽ ഫോണുകൾ ഡീആക്ടീവേറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി. മൊബൈൽ ഫോണുകൾക്ക് എതിരെയും URL, ആപ്ലിക്കേഷനുകൾക്ക് എതിരെയും കേന്ദ്രനടപടി എടുത്തു. MHA-യുടെ സൈബർ വിഭാഗമായ I4C ആണ് സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ശക്തമായ നടപടിയെടുത്തത്.

മൊബൈൽ ഫോണുകൾ Blocked ആക്കി

സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 6 ലക്ഷം മൊബൈൽ ഫോണുകൾ നിർജ്ജീവമാക്കി. 65,000 യുആർഎല്ലുകളും സൈബർ വിംഗ് ബ്ലോക്ക് ചെയ്തു. ഇതുപോലെ 800 ഓളം ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട സൈറ്റുകളും ആപ്പുകളുമാണിവ.

mha blocked 6 lakh mobile phones and 800 plus apps on cyber crime

WhatsApp ഗ്രൂപ്പുകളും Blocked

2023-ൽ നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 1 ലക്ഷത്തിലധികം പരാതികൾ NCRP-യ്ക്ക് ലഭിച്ചു. രാജ്യവ്യാപകമായി 17,000 എഫ്ഐആറുകളും പരാതികൾക്ക് മേൽ സ്വീകരിച്ചിരുന്നു. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെ 6,000 ഡിജിറ്റൽ അറസ്റ്റ് പരാതികളും രേഖപ്പെടുത്തി.

ഇതിന് പുറമെ തട്ടിപ്പ് നടത്തിയ അക്കൗണ്ടുകളെയും കേന്ദ്ര ഗവൺമെന്റ് നിർത്തലാക്കി. കഴിഞ്ഞ നാല് മാസത്തിനിടെ 3.25 ലക്ഷം മ്യൂൾ അക്കൗണ്ടുകൾ ഡെബിറ്റ് ഫ്രീസ് ചെയ്‌തു. 3,401 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും അടച്ചുപൂട്ടി. കൂടാതെ ആഭ്യന്തരമന്ത്രാലയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും അടച്ചുപൂട്ടി.

സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്ന പണം വീണ്ടെടുക്കാനും സാധിച്ചു. ഇങ്ങനെ സൈബർ തട്ടിപ്പിൽ നിന്ന് 2,800 കോടി രൂപ വീണ്ടെടുത്തു. 8.5 ലക്ഷം സൈബർ ക്രൈം തട്ടിപ്പുകൾ തടയാൻ എംഎച്ച്എയ്ക്ക് സാധിച്ചു.

Read More: New iPhone: പരാതിയുമായി ഉപയോക്താക്കൾ, iPhone 16 പ്രോ പ്രശ്നമാണ്!

സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെയുള്ള നടപടികൾ

  • രാജ്യത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദേശീയതല ഏകോപന കേന്ദ്രം സ്ഥാപിച്ചു
  • സൈബർ ക്രൈം പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സൌകര്യമൊരുക്കി
  • സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിയമ നിർവ്വഹണ ഏജൻസികൾക്ക് പിന്തുണ
  • സൈബർ കുറ്റകൃത്യ പ്രവർത്തനങ്ങളിലെ പാറ്റേണുകളും ട്രെൻഡുകളും വിശകലനം ചെയ്തു
  • സൈബർ തട്ടിപ്പിനെ കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നു
  • വ്യാജ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു
  • സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് സേനകൾക്ക് ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ പല സൈബർ ക്രൈമുകളും ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേനയാണ് ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നത്
  • ഇതുകൂടാതെ അഞ്ച് വർഷത്തിനുള്ളിൽ 5000 സൈബർ കമാൻഡോകൾക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :