തിയറ്ററിൽ മാത്രമല്ല പ്രൈമിലും തരംഗമായി ഉണ്ണിയുടെ മേപ്പടിയാൻ

HIGHLIGHTS

ആമസോൺ പ്രൈംമിൽ മികച്ച കാഴ്ചക്കാരുമായി മേപ്പടിയാൻ

പ്രൈംമിലെ ടോപ്പ് 10 ലിസ്റ്റിൽ ഈ സിനിമ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നു

തിയറ്ററിൽ മാത്രമല്ല പ്രൈമിലും തരംഗമായി ഉണ്ണിയുടെ മേപ്പടിയാൻ

കഴിഞ്ഞ ജനുവരി 14നു റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച സിനിമയായിരുന്നു മേപ്പടിയാൻ .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം നേടി ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒരു സിനിമകൂടി ആയിരുന്നു മേപ്പടിയാൻ .കേരളത്തിൽ നിന്നും മാത്രമല്ല വേൾഡ് വൈഡ് മികച്ച കളക്ഷൻ നേടുവാനും മേപ്പടിയാനു സാധിച്ചു .

Digit.in Survey
✅ Thank you for completing the survey!

ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു മോഹൻ ആണ് .എന്നാൽ ഇപ്പോൾ ഈ സിനിമ ആമസോൺ പ്രൈംമ്മിൽ എത്തിയിരിക്കുന്നു .ആമസോൺ പ്രൈംമിലും മേപ്പടിയാൻ ഒരു ചെറിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .

കൂടുതൽ കാഴ്ചക്കാരുമായി മേപ്പടിയാൻ പ്രൈമിൽ ടോപ്പ് 10 ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് .ജയകൃഷ്ണൻ എന്ന സാധാരണക്കാരനെ തിയറ്ററിൽ മാത്രമല്ല ആമസോൺ പ്രൈമിലും ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile