18,499 രൂപയ്ക്ക് സാംസങ് ഗാലക്സി ഫോൺ വാങ്ങാനുള്ള സുവർണാവസരം
ആപ്പിൾ ഐഫോൺ 13 നിങ്ങൾക്ക് 54,900 രൂപയ്ക്കും വാങ്ങാം
32,999 രൂപയ്ക്ക് എച്ച്പി ലാപ്ടോപ്പ് വാങ്ങാനും വിജയ് സെയിൽസിന്റെ സ്പെഷ്യൽ സെയിൽ പ്രയോജനപ്പെടുത്താം
ഇലക്ട്രിക് ഉപകരണങ്ങൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമാണ് വിജയ് സെയിൽസ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ഓഫറുകളും ഡീലുകളും വിജയ് സെയിൽസ് പ്രഖ്യാപിച്ചു.
Vijay Salesന്റെ മെഗാ റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 22ന് ആരംഭിച്ചു. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട് ടിവികൾ, ഇയർഫോണുകൾ, സ്‌മാർട് വാച്ചുകൾ, ഗൃഹോപകരണങ്ങൾ എന്നിവ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളിൽ ലഭിക്കും. വിജയ് സെയിൽസിലെ മികച്ച 5 ഡീലുകൾ ഇതാ…
Surveyവിജയ് സെയിൽസ് മെഗാ റിപ്പബ്ലിക് ഡേ സെയിൽസിലെ മികച്ച 5 ഡീലുകൾ
1. Apple iPhone 13
HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐഫോൺ 13 വാങ്ങുകയാണെങ്കിൽ വെറും 54900 രൂപയ്ക്ക് ആപ്പിൾ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടാതെ, നിങ്ങൾക്ക് ആപ്പിൾ കെയർ+ തിരഞ്ഞെടുക്കണമെങ്കിൽ, വിജയ് സെയിൽസ് 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇത് മാക്ബുക്കുകൾ, ഐപാഡുകൾ, എയർപോഡുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയ്ക്കും ലഭ്യമാണ്.
2. Samsung Galaxy A23
20,000 രൂപയിൽ താഴെയുള്ള ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് സാംസങ് ഗാലക്സി A23 ലഭിക്കുന്നു. അതായത്, 18,499 രൂപയ്ക്ക് സാംസങ് ഫോൺ സ്വന്തമാക്കാനാകും.
3. Samsung Galaxy Tab A7 Lite (WiFi)
ഒരു ടാബ്‌ലെറ്റ് വാങ്ങണമെന്നത് ഏറെ നാളായുള്ള നിങ്ങളുടെ ആഗ്രഹമാണെങ്കിൽ, സാംസങ് ഗാലക്സി Tab A7 ലൈറ്റ് ഒന്ന് പരിശോധിക്കാം. വിജയ് സെയിൽസിൽ നിങ്ങൾക്ക് ഇത് 9,999 രൂപയ്ക്ക് ലഭിക്കും.
4. HP 15S-EQ1559AU
എച്ച്പി 15S- EQ1559AU ലാപ്‌ടോപ്പ് 28,985 രൂപയിലാണ് Vijay Salesൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുള്ളത്.
5. Samsung Galaxy Buds2
നിങ്ങൾ ഒരു പുതിയ TWS ഇയർബഡ് വാങ്ങമെന്ന പ്ലാനിലാണെങ്കിൽ സാംസങ് Galaxy Buds2 മെഗാ റിപ്പബ്ലിക് സെയിൽസ് സമയത്ത് വാങ്ങാം. കാരണം, വെറും 5,999 രൂപയ്ക്ക് ഏറ്റവും മികച്ച ഇയർബഡ് വാങ്ങാമെന്നതാണ് നേട്ടം.
ഇവ കൂടാതെ, ജനുവരി 25 മുതൽ, ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയിൽ കൂടുതൽ തുകയിൽ EMI പർച്ചേസ് നടത്തുമ്പോൾ 7.5 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. അതായത്, 3000 വരെ ഇങ്ങനെ നിങ്ങൾക്ക് ലാഭിക്കാം. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമ 1,00,000-ത്തിൽ കൂടുതലുള്ള EMI, നോൺ-ഇഎംഐ പർച്ചേസ് നടത്തുകയാണെങ്കിൽ 5000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്.
മറുവശത്ത്, നിങ്ങളൊരു AMEx കാർഡ് ഉപയോക്താവാണെങ്കിൽ, ജനുവരി 25, ജനുവരി 26 തീയതികളിൽ, നിങ്ങൾക്ക് 25,000 രൂപയും അതിനു മുകളിലുള്ള EMI-യും EMI ഇതര ഇടപാടുകളും 7.5 ശതമാനം തൽക്ഷണ കിഴിവിൽ 5,000 രൂപ വരെ നടത്താം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile