ബ്ലാക്ക് പാന്തറിന്റെ പുതിയ പതിപ്പ് OTTയിൽ ഇപ്പോൾ കാണാം

Updated on 03-Feb-2023
HIGHLIGHTS

ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ ഒടിടിയിലെത്തി

ഈ മാസം 1നാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തത്

സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്ക് തുടർന്ന് വായിക്കുക

മാർവെൽ സൂപ്പർഹീറോ ചാഡ്‌വിക്ക് ബോസ്‌മാനില്ലെങ്കിലും, ബ്ലാക്ക് പാന്തറിന്റെ തുടർപതിപ്പായ Black Panther Wakanda Forever എന്ന ഹോളിവുഡ് ചിത്രത്തിന് മികച്ച പ്രതികരമാണ് തിയേറ്ററുകൾ നൽകിയത്. തിയേറ്ററിൽ സൃഷ്ടിച്ച തരംഗം ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ OTTയിലും ആവർത്തിക്കുകയാണ്. ഈ മാസം 1ന് ചിത്രം ഒടിടി റിലീസിന് എത്തി.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീമിങ് തുടങ്ങിയത്. 

ചാഡ്‌വിക്ക് ബോസ്മാൻ കൺമറഞ്ഞതിനാൽ പുതിയ ബ്ലാക്ക് പാന്തർ ചിത്രം എങ്ങനെ ആരാധകർ സ്വീകരിക്കുമെന്നത് ആശങ്കയുണ്ടായിരുന്നു. എന്നാൽ, 'ബ്ലാക്ക് പാന്തര്‍' എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രശസ്ത സംവിധായകൻ റയാന്‍ കൂഗ്ലര്‍ തന്നെയാണ് ഈ പുതിയ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്.

ബോസ്മാന്റെ അഭാവത്തിൽ തിരക്കഥയിൽ കാര്യമായ മാറ്റങ്ങളോടെയാണ് Black Panther Wakanda Forever ഒരുക്കിയത്. ആഫ്രിക്കയിലെ നിഗൂഢരാജ്യമായ വഗാണ്ടയിലെ രാജാവായ ടി’ചലയുടെ മരണത്തിന് ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്. സിനിമയുടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 800 മില്യൺ ഡോളർ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഒടിടിയിൽ ആസ്വദിക്കാനാകും. Disney+Hotstar-ന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ 299 രൂപയാണ്. പ്രതിവർഷം 1499 രൂപയിലും നിങ്ങൾക്ക്, പ്രാദേശിക, ബോളിവുഡ്, ഹോളിവുഡ് സിനിമകളും സീരീസുകളും ലൈവ് സ്പോർട്സ് ഷോകളും ആസ്വദിക്കാവുന്നതാണ്.

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :