പതിഞ്ഞ താളത്തിൽ മമ്മൂട്ടി നിറഞ്ഞാടിയ ‘നൻപകൽ നേരത്ത് മയക്കം’ OTTയിൽ ഉടൻ!

Updated on 17-Feb-2023
HIGHLIGHTS

ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിർമിച്ച ചിത്രമാണിത്.

സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളറിയാം...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി (Mammootty) കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. IFFKയിലും തിയേറ്റർ റിലീസിലും നിരൂപക പ്രശംസ നേടിയ ചിത്രം ഉടൻ OTT റിലീസിന് എത്തുമെന്നാണ് റിപ്പോർട്ട്. 

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിർമിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം പ്രമുഖ OTT Platform ആയ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അണിയറപ്രവർത്തകർ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ, സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരാണ് Nanpakal Nerathu Mayakkam എന്ന ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. തേനി ഈശ്വർ ആണ് നൻപകൽ നേരത്ത് മയക്കത്തിന് ഫ്രെയിമുകൾ ഒരുക്കിയത്. ദീപു എസ് ജോസഫ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

അതേ സമയം, നൻപകൽ നേരത്ത് മയക്കം SonyLIV ഒടിടി റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാർത്തകൾ വന്നത്. എന്നിരുന്നാലും, ഇതുവരെയും OTT റിലീസിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :