Mega star ചിത്രവും ഇതാ ഒടിടിയിലേക്ക്…

HIGHLIGHTS

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ഒടിടിയിലേക്ക്

സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ

മമ്മൂട്ടിക്കൊപ്പം തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മുഖ്യ കഥാപാത്രങ്ങളായിട്ടുണ്ട്.

Mega star ചിത്രവും ഇതാ ഒടിടിയിലേക്ക്…

മെഗാ സ്റ്റാറിന്റെ മിസ്റ്ററി Adventure ചിത്രം 'ക്രിസ്റ്റഫര്‍' (Christopher) ഒടിടിയിൽ എത്തുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഈ മമ്മൂട്ടി (Mammootty) ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

Digit.in Survey
✅ Thank you for completing the survey!

Christopher ഒടിടിയിലേക്ക്…

ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വാർത്തകൾ വരുന്നത്. ഈ മാസം Christopherന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനകളുണ്ട്. മമ്മൂട്ടിക്കൊപ്പം തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനയ് റായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഉദയ്കൃഷ്ണയാണ് തിരക്കഥ. മനോജ് എഡിറ്റിങ്ങും, ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും നിർവഹിച്ച ക്രിസ്റ്റഫറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. സംവിധായകനായ ബി ഉണ്ണികൃഷ്ണനും അരോമ മോഹനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo