മെഗാസ്റ്റാർ മമ്മൂട്ടിയുടെ കാത്തിരുന്ന ചിത്രം OTT യിൽ എത്തുന്നു ?

HIGHLIGHTS

പുതിയ OTT റിലീസുകൾ ജൂൺ ആദ്യം തന്നെ പ്രതീക്ഷിക്കാവുന്നതാണ്

KGF 2 ഇപ്പോൾ ആമസോൺ പ്രൈം റെന്റ് വഴി കാണാവുന്നത്

ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ  മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്തിരിക്കുന്നു  .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പോയിക്കൊണ്ടിരിക്കുന്നത്  .

എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും റിലീസ്സ് ചെയ്തിരിക്കുന്നു .sonylivindia വഴി ഇപ്പോൾ പുഴു കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ അടുത്തതായി പ്രതീഷിക്കുന്നത് മെയ് ആദ്യം തിയറ്ററുകളിൽ എത്തിയ  സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് .ഈ സിനിമ ജൂൺ ആദ്യം തന്നെ OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .

KGF 2 ആണ് ഇപ്പോൾ ആമസോൺ പ്രൈം റെന്റ് വഴി കാണാവുന്നത്

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്  KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ  KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .

ഇപ്പോൾ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഈ സിനിമ 199 രൂപയുടെ റെന്റിൽ കാണുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം ഓപ്പൺ ചെയ്യമ്പോൾ തന്നെ ഇതിനുള്ളത് ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :