OTTയിലും ഹിറ്റ് ഒരുക്കാൻ ‘രോമാഞ്ചം’ എത്തുന്നു; റിലീസ് തീയതി പുറത്ത്

Updated on 26-Mar-2023
HIGHLIGHTS

OTTയിൽ ചിരിപ്പിച്ച് പുതപ്പിക്കാൻ രോമാഞ്ചം

സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്ത്

ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം രോമാഞ്ചം ഒടിടിയിലേക്ക് വരുന്നുവെന്ന വാർത്ത അടുത്തിടെ വളരെയധികം പ്രചരിക്കുന്നുണ്ട്. സിനിമ ഉടൻ OTT Releaseന് വരുമെങ്കിലും എന്നായിരിക്കും സ്ട്രീമിങ് എന്നത് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ Romancham സിനിമയുടെ ഒടിടി റിലീസ് തീയതി ഒടുവിൽ എത്തിയിരിക്കുകയാണ്.

രോമാഞ്ചം ഒടിടി റിലീസ്

സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം വെബ് സീരീസുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ജനപ്രിയത നേടിയ ഒരുകൂട്ടം യുവാക്കളും അണിനിരന്ന മലയാളചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറി(Disney plus hotstar)ലാണ് ഡിജിറ്റൽ റിലീസിന് എത്തുന്നത്. ഏപ്രിൽ 7 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ രോമാഞ്ചത്തിന്റെ നിർമാതാവ് കൂടിയായ സൗബിന്‍ ഷാഹീര്‍ അറിയിച്ചു.

ഹോറർ- കോമഡി വിഭാഗത്തിൽ പെട്ട ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. സാനു താഹിറിന്റെ ഫ്രെയിമുകൾക്ക് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. സുശിൻ ശ്യാമാണ് സം​ഗീത സംവിധായകൻ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാതാക്കൾ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവരാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :