OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ

HIGHLIGHTS

OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ

ജൂലൈ 29 നു Voot Select എന്ന പ്ലാറ്റ്ഫോമിലൂടെ ചാർളി 777 കാണാം

OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ

മലയാളത്തിൽ ജൂലൈ ആദ്യം തന്നെ പുതിയ റിലീസുകൾ എത്തുന്നുണ്ട് .അതിൽ എടുത്തു പറയേണ്ടത് Adivi Sesh നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് എത്തിയിരിക്കുന്നു  .ജൂലൈ 3 മുതൽ ഈ ചിത്രം OTT സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .മികച്ച ത്രില്ലർ സിനിമകൂടിയാണ് ഇത് .

സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി  മലയാളത്തിൽ നിന്നും മറ്റു  പുതിയ OTT റിലീസുകൾ കഴിഞ്ഞ മാസ്സം  എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു സിനിമയായിരുന്നു ചാർളി 777 എന്ന സിനിമ .മികച്ച അഭിപ്രായവും കൂടാതെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുവാൻ ഇതിനു സാധിച്ചിരുന്നു .കന്നഡത്തിലെ സൂപ്പർ സംവിധായകനും കൂടാതെ നായകനും ആയ രക്ഷിത് ഷെട്ടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് തയാറെടുക്കുന്നു .ചിത്രം ജൂലൈ 29 നു Voot Select എന്ന പ്ലാറ്റ്ഫോമിലൂടെ കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo