ലുക്മാന്റെ ‘സുലൈഖ മന്‍സിൽ’ ഇപ്പോൾ ഓൺലൈനിൽ കാണാം…

Updated on 30-May-2023
HIGHLIGHTS

ലുക്മാനൊപ്പം അനാർക്കലി മരക്കാറുമാണ് കേന്ദ്ര കഥാപാത്രങ്ങൾ

ചെമ്പന്‍ വിനോദ് ജോസ് ആണ് ചിത്രം നിർമിച്ചത്

ഓപ്പറേഷൻ ജാവ, സൌദി വെള്ളയ്ക്ക, തല്ലുമാല എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ലുക്മാന്‍ അവറാൻ നായകനായ മലയാള ചിത്രമാണ് 'സുലൈഖ മന്‍സിൽ'. ലുക്മാനൊപ്പം അനാർക്കലി മരക്കാറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തി.

പെരുന്നാൾ പ്രമാണിച്ച് ഏപ്രില്‍ 21നായിരുന്നു Sulaikha Manzil തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരു മുസ്ലിം വിവാഹവും തുടർ സംഭവങ്ങളും പ്രമേയമാക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അഷ്റഫ് ഹംസയാണ്. 

ലുക്മാൻ, അനാർക്കലി എന്നിവർക്ക് പുറമെ, ചെമ്പൻ വിനോദ് ജോസ്, മാമുക്കോയ, ഗണപതി, ശബരീഷ് വർമ, ദീപ തോമസ്, നിർമൽ പാലാഴി, ജോളി ചിറയത്ത്, അമൽഡ ലിസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കണ്ണൻ പട്ടേരിയാണ് സുലൈഖ മൻസിലിന്റെ ക്യാമറാമാൻ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകൾ വൻ ഹിറ്റായിരുന്നു. ഇന്നലെ അർധരാത്രി മുതൽ മലയാള ചിത്രം OTT Streaming ആരംഭിച്ചു.

Sulaikha Manzil എവിടെ കാണാം?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. മെയ് 30നാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നടത്തിയത്. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് സുലൈഖ മൻസിൽ നിർമിച്ചത്.

https://twitter.com/DisneyplusHSMal/status/1661995209784459264?ref_src=twsrc%5Etfw

Disney Plus Hotstar സബ്സ്ക്രിപ്ഷൻ പ്ലാനുകൾ

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ഇന്ത്യയിൽ സൂപ്പർ, പ്രീമിയം എന്നിങ്ങനെ 2 സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ആദ്യത്തേതിൽ ഇന്ത്യൻ ഭാഷകളിലെ പരിപാടികളെല്ലാം ആസ്വദിക്കാം. പ്രീമിയം പ്ലാനിൽ Disney Plus Hotstarൽ നിന്നും യുഎസ് ടിവി ഷോകൾ ഉൾപ്പെടുന്ന വിദേശ പരിപാടികളും ലഭ്യമാണ്. 

Disney Plus Hotstar പ്രീമിയം, സൂപ്പർ പ്ലാനുകൾക്ക് എത്ര ചെലവാകും?

ഒരു വർഷത്തേക്ക് 1499 രൂപയ്ക്ക് ഡിസ്നിയുടെ പ്രീമിയം പ്ലാൻ സ്വന്തമാക്കാം. 899 രൂപയാണ് Disney+ Hotstarന്റെ സൂപ്പർ പ്ലാനിന്റെ വില. Rs 299ന് ഒരു മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനും ലഭ്യമാണ്. 

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :