കിംഗ് ഖാനെ വരവേൽക്കാൻ OTTയും തയ്യാർ! പത്താന് ഇനി മണിക്കൂറുകൾ മാത്രം

HIGHLIGHTS

പത്താൻ ഇനി ഒടിടിയിൽ കാണാം

മാർച്ച് 22 മുതലാണ് ഒടിടി പ്രദർശനം ആരംഭിക്കുന്നത്

നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, ബോക്സ്ഓഫീസിൽ തുടർച്ചയായി പരാജയമേറ്റ് വാങ്ങിയ ബോളിവുഡിന്റെയും രക്ഷകനായ ചിത്രമാണ് പത്താൻ (Pathaan). ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂഇയർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായ ഷാരൂഖ് ഖാൻ- ദീപികാ പദുകോൺ കോമ്പോ ആവർത്തിച്ച ചിത്രം കൂടിയാണിത്.

ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഇതാ OTTയിലേക്ക് വരാൻ ഇനി മണിക്കൂറുകൾ മാത്രം.

പത്താൻ OTT Update

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത, ഹൈ-ബജറ്റ് ആക്ഷൻ ഡ്രാമ ചിത്രം ആമസോൺ പ്രൈം വീഡിയോ (Amazon Prime Video)യിലാണ് OTT റിലീസിന് എത്തുന്നത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും Pathaan ആസ്വദിക്കാം. മാർച്ച് 22 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകരും Amazon  primeഉം അറിയിച്ചു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :