നിങ്ങൾ വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ തീർച്ചയായും ഇത് ശ്രദ്ധിക്കുക

Updated on 11-Jan-2021
HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പുതിയ പ്രൈവസി പോളിസി എത്തിയിരിക്കുന്നു

നിബന്ധനകൾ സ്വീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വരെ കഴിയും

ഇത് സംബന്ധിച്ചു നോട്ടിഫിക്കേഷൻ മെസ്സേജുകൾ വാട്ട്സ് ആപ്പ് ഇപ്പോൾ അയച്ചു തുടങ്ങിയിരിക്കുന്നു .

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ പുതിയ പ്രൈവസി പോളിസി വ്യവസ്ഥകൾ എത്തിയിരിക്കുകയാണ് .ഇത് സംബന്ധിച്ചു നോട്ടിഫിക്കേഷൻ മെസ്സേജുകൾ വാട്ട്സ് ആപ്പ് ഇപ്പോൾ അയച്ചു തുടങ്ങിയിരിക്കുന്നു .

എന്നാൽ ഈ പുതിയ നിബന്ധനകൾ ഫെബ്രുവരി 8 മുതൽ തന്നെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾ എല്ലാം അംഗീകരിച്ചിരിക്കണം .അതായത് ഫെബ്രുവരി 8 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ .അത്തരത്തിൽ നിബന്ധനകൾ സ്വീകരിക്കുവാൻ തയ്യാറാകാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യം വരെ ഓപ്‌ഷനിൽ ഉണ്ട് എന്നാണ് സൂചനകൾ .

പുതിയ നിബന്ധനകൾ പ്രകാരം വാട്ട്സ് ആപ്പ് സേവനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ബിസിനസ്സുകളുടെ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് കൈമാറിയേക്കാം എന്ന തരത്തിലുള്ള നിബന്ധനകൾ കുറിപ്പിൽ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :