Kerala Vishu Bumper 2025
Kerala Vishu Bumper 2025: കേരള സർക്കാരിന്റെ ഈ വർഷത്തെ വിഷു Lottery Ticket വിൽപ്പന പുരോഗമിക്കുന്നു. രണ്ട് വാരം മുമ്പേ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. വിഷു ബമ്പർ ലോട്ടറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. ലോട്ടറിയടിക്കുന്ന ഒന്നാം സമ്മാനക്കാരനെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്. രണ്ടാം സമ്മാനത്തിലും കോടി ഭാഗ്യമാണ് തെളിയുന്നത്.
ആറ് സീരിസുകളിലായാണ് ഇത്തവണ ബമ്പർ ലോട്ടറി വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഇത്തവണ 54 ലക്ഷം ലോട്ടറികളാണ് പ്രിന്റ് ചെയ്തത്. വിഷു ബമ്പർ 2025-ന്റെ സമ്മാന ഘടനയും നറുക്കെടുപ്പും വിശദമായി ഇതാ…
ഒന്നാം സമ്മാനം: 12 കോടി രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേർക്ക്)
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ (ആറ് പേർക്ക് വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ (ആറ് പേർക്ക് വീതം)
മറ്റ് സമ്മാനങ്ങൾ: 5,000 രൂപ മുതൽ 300 രൂപ വരെ…
ഇത്തവണത്തെ വിഷു ബമ്പർ നറുക്കെടുപ്പ് മെയ് മാസമാണ്. മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് ഭാഗ്യശാലിയെ കണ്ടെത്തും. പുറത്തിറങ്ങി 22 ദിവസം പൂർത്തിയാക്കുമ്പോഴാകട്ടെ, 22,70,700 ടിക്കറ്റുകൾ വിറ്റഴിച്ചുവെന്നാണ് കണക്ക്. സമ്മർ ബമ്പർ പോലെ പാലക്കാട് തന്നെയാണ് വിൽപ്പനയിൽ മുന്നിൽ. എന്നാൽ വിഷു ബമ്പർ കോടീശ്വരനാകാൻ കനിയുന്നത് ഏത് ജില്ലയായിരിക്കുമെന്ന് അടുത്ത മാസമറിയാം.
BR 103 വിഷു ബമ്പർ അംഗീകൃത ലോട്ടറി കടകളിലൂടെയും ഏജന്റുമാരിലൂടെയും വാങ്ങാം. ശ്രദ്ധിക്കേണ്ടത് കേരള സർക്കാരിന്റെ ലോട്ടറി ടിക്കറ്റിന് ഓൺലൈൻ വിൽപ്പനയില്ല. അതിനാൽ തന്നെ ഓൺലൈൻ ലോട്ടറി വിൽപ്പന എന്ന പേരിൽ ആരെങ്കിലും നിങ്ങളെ ബന്ധപ്പെട്ടാൽ അത് തട്ടിപ്പായിരിക്കും. ചതിക്കുഴികളിൽ വീഴാതെ, ബുദ്ധിപൂർവ്വം ലോട്ടറി വാങ്ങാൻ ശ്രദ്ധിക്കുക.
ഏപ്രിൽ മാസം സമ്മർ ബമ്പറിന്റെ നറുക്കെടുപ്പും നടന്നിരുന്നു. 10 കോടിയാണ് സമ്മർ ബമ്പറിലെ ഭാഗ്യശാലിയ്ക്ക് ലഭിച്ചത്. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ വിറ്റ ഏജൻസിയ്ക്കാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു.