സ്വർണം ഇപ്പോഴും 41,000 രൂപയിൽ, വെള്ളി വില കുറഞ്ഞു

HIGHLIGHTS

സ്വർണവില 41,000 രൂപയ്ക്ക് മുകളിൽ തുടരുന്നു

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു

സ്വർണം ഇപ്പോഴും 41,000 രൂപയിൽ, വെള്ളി വില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില (Gold rate today) മാറ്റമില്ലാതെ തുടരുന്നു. സ്വർണവില തുടർച്ചയായി റെക്കോഡ് വർധനവ് ഉണ്ടായതിന് ശേഷം കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. ഒരു പവന് 160 രൂപ താഴേയ്ക്ക് പോയ സ്വർണവില (Gold price)യാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. അതിനാൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയാണ്. ഈ മാസം മുഴുവനും സ്വർണവില 41,000 രൂപയ്ക്ക് മുകളിലായി തുടരുകയാണ്. 

Digit.in Survey
✅ Thank you for completing the survey!

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെയും 18 കാരറ്റ് സ്വർണത്തിന്റെയും വിലയിലും ഇന്ന് മാറ്റമില്ല. എന്നാൽ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 15 രൂപ കുറഞ്ഞു. ഇതോടെ, ഇന്ന്  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5200 രൂപയും, 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4300 രൂപയുമാണ്.  

വെള്ളി വില ഇന്ന്

സംസ്ഥാനത്ത് ഇന്ന് വെള്ളി വില (Silver price)യിൽ മാറ്റമുണ്ട്. വെള്ളിയുടെ വില ഒരു ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ, വിപണി വില 74യിൽ എത്തി. അതേ സമയം, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)

ജനുവരി 1: 40480 രൂപ (വർധനവില്ല)

ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)

ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 8: 41040 രൂപ (വർധനവില്ല)

ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo