കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിപണിവില 41,760 രൂപയായിരുന്നു
ഇന്ന് സ്വർണവിലയിൽ കുറവുണ്ട്
എങ്കിലും സ്വർണവില ഇപ്പോഴും 41,000ത്തിൽ കൂടുതലാണ്
സംസ്ഥാനത്ത് സ്വർണ നിരക്ക് (Gold rate today) കുറഞ്ഞു. തുടർച്ചയായി നാല് ദിവസം ഉയർന്ന ശേഷം, ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് കുറവുണ്ടായത്. ഇന്ന് കേരളത്തിൽ (Kerala gold price) ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി.
Surveyസ്വർണം ഗ്രാമിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞതോടെ, ഇന്നത്തെ വിപണി വില 5200 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞ് 4300 രൂപയുമായി.
ഇന്നത്തെ വെള്ളി നിരക്കുകൾ
സംസ്ഥാനത്തെ വെള്ളിയുടെ വില (Silver price)യും കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണി വില 75 രൂപയിൽ എത്തി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile